അറബ് അത്ലറ്റിക്സ് 100 മീറ്ററിൽ സ്വർണം നേടിയ ഖത്തറിൻെറ ഫെമി ഒഗുനോഡെ
Posted On
date_range Updated On
date_range അറബ് അത്ലറ്റിക്സ്: ഖത്തറിന് അഭിമാനമായി ഒഗുനോഡെ സഹോദരങ്ങൾ
േദാഹ: തുനീഷ്യയിൽ നടക്കുന്ന അറബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അതിവേഗ താരങ്ങളായി ഖത്തറിൻെറ ഒഗുനോഡെ സഹോദരങ്ങൾ. നൈജീരിയൻ വംശജരായ സഹോദരങ്ങളുടെ പോരാട്ടമായി മാറിയ 100 മീറ്ററിൽ 10.19 സെക്കൻഡിൽ ഒന്നാമതെത്തി ചേട്ടൻ ഫെമി ഒഗുനോഡെ അറബ് മീറ്റിൻെറ അതിവേഗക്കാരനായി മാറി.
ഇളയ സഹോദരനായ 27കാരൻ ടോസിൻ ഒഗുനോഡെ 10.41 സെക്കൻഡിൽ രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടി. ഒമാനിൻെറ ബറകത് അൽ ഹരിതിക്കാണ് വെങ്കലം. പുരുഷ വിഭാഗം ഹൈജംപിൽ ഖത്തറിൻെറ ഹംദി അൽ അമിൻ 2.16 മീറ്റർ ചാടി വെള്ളി നേടി. ഹാമർ ത്രോയിൽ അഷ്റഫ് അംജദി വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.