ഫെമി ഒഗുനോഡെ
Posted On
date_range Updated On
date_range അറബ് അത്ലറ്റിക്സ്: സ്പ്രിൻറ് ഡബ്ളുമായി ഫെമി ഒഗുനോഡെ
ദോഹ: തുനീഷ്യയിലെ റാഡസിൽ നടക്കുന്ന അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്പ്രിൻറ് ഡബ്ളുമായി ഖത്തറിെൻറ ഫെമി ഒഗുനോഡെ. ആദ്യ ദിനം 100മീറ്ററിൽ സ്വർണം നേടിയ ഫെമി, കഴിഞ്ഞ ദിവസം 200മീറ്ററിലും സ്വർണമണിഞ്ഞാണ് സ്പ്രിൻറ് ഡബ്ൾ തികച്ചത്.
20.60 സെക്കൻഡിലായിരുന്നു ഫിനിഷിങ്. മൂന്നാഴ്ച മുമ്പ് 100 മീറ്ററിൽ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഫെമിയുടെ മികച്ച പ്രകടനം കൂടിയാണ് തുനീഷ്യയിലേത്. അറബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഖത്തർ നേടിയ രണ്ട് സ്വർണവും ഫെമിയുടെ വകയായിരുന്നു. നാല് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ഏഴ് മെഡൽ നേടിയ ഖത്തർ ഏഴാം സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.