ദോഹ: സൂഖുകളിൽ ഇനി ഏപ്രിൽ ഫെസ്റ്റിവലിെൻറ തിരക്ക്. ദോഹ സൂഖ് വാഖിഫ്, വക്റ സൂഖ് എന്നിവിടങ്ങളിലായി ഏപ്രിൽ അഞ്ച് മുതലാണ് ഏപ്രിൽ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ആഫ്രിക്കൻ സർക്കസ് അടക്കം നിരവധി പരിപാടികളാണ് അവതരിപ്പിക്കുകയെന്ന് സൂഖ് വാഖിഫ് ഡയറക്ടർ മുഹമ്മദ് അൽ സാലിം പറഞ്ഞു.
സൂഖ് വാഖിഫിലെ അൽ ഹമാം ഭാഗം ഫെസ്റ്റിവലിെൻറ ഭാഗമായി സിറ്റി ഓഫ് ഗെയിം എന്ന പേരിൽ അറിയപ്പെടുമെന്നും വൈവിധ്യമാർന്ന പരിപാടികളും മത്സരങ്ങളും ഗെയിമുകളുമാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോക പ്രശസ്തമായ സ്നോവൈറ്റ്, ജംഗിൾ ബുക്ക് പ്രദർശനവും കുട്ടികൾക്കായി സംഘടിപ്പിക്കുമെന്നും അൽ സാലിം കൂട്ടിച്ചേർത്തു. സൂഖ് വാഖിഫ് ആർട്ട്സ് സെൻററിലും വൈവിധ്യമാർന്ന കാഴ്ചകളാണ് ഫെസ്റ്റിവലിെൻറ ഭാഗമായി ഒരുക്കുന്നത്. വൈകിട്ട് നാല് മുതൽ രാത്രി പത്ത് വരെയാണ് ഫെസ്റ്റിവൽ പരിപാടികൾ നടക്കുക. ഈ സമയം വിവിധ വേദികളിലായി ഒന്നിലധികം പരിപാടികൾ നടത്തും. കുട്ടികൾക്കും മുതിർന്നവർക്കുമടക്കം വിവിധ പ്രായത്തിലുള്ളവർക്ക് ആസ്വദിക്കാൻ വിധത്തിലാണ് ഫെസ്റ്റിവൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതാദ്യായി വക്റ സൂഖ് റഷ്യൻ സർക്കസിന് ആതിഥ്യം വഹിക്കുമെന്ന് മാനേജർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. സൂഖിെൻറ മുൻവശത്തിൽ കൂറ്റൻ ജലധാരയും ഒരുക്കും. 15 ഇൻറലിജൻസ് ഗെയിമുകളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നതെന്നും തനത് അറേബ്യൻ കുതിരകളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ൈപ്രവറ്റ് എഞ്ചിനീയറിംഗ് ഓഫീസാണ് ഇരു സൂഖുകളിലുമായി ഏപ്രിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.