ഖത്തറിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മലയാളി വീട്ടമ്മ ഹഫ്സ അബൂബക്കറിനെ ഡയസ്പോറ ഓഫ് മലപ്പുറം ഡോം
ഖത്തർ ആദരിച്ചപ്പോൾ
ഖത്തറിൽ അരനൂറ്റാണ്ട്; ഹഫ്സ അബൂബക്കറിന് ആദരം
ദോഹ: ഖത്തറിലെ പ്രവാസത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മലയാളി വീട്ടമ്മക്ക് ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന്റെ ആദരം. 1974 മേയിൽ ഭർത്താവിനോടൊപ്പം ദോഹയിലെത്തി അരനൂറ്റാണ്ടായി പ്രവാസി വീട്ടമ്മയായി കഴിയുന്ന ഹഫ്സ അബൂബക്കറിനെയാണ് ആദരിച്ചത്. 1973 ഡിസംബറിൽ തൃശൂർ ജില്ലയിലെ വലപ്പാട് ഗ്രാമത്തിൽനിന്ന് മലപ്പുറം ജില്ലയുടെ മരുമകളായി വന്നതിന്റെ പിറ്റേ വർഷമാണ് അവർ പ്രവാസ ലോകത്തെത്തുന്നത്.
ദോഹയിലെ മലയാളി വീട്ടമ്മമാരിൽ അമ്പതു വർഷം പൂർത്തീകരിക്കുന്ന വളരെ ചുരുക്കം വനിതകളിൽ ഒരാളാണിവർ. നാല് പെൺമക്കളിൽ രണ്ട് പേർ ഖത്തറിലുണ്ട്. ദോഹയിലെ തന്റെ അരനൂറ്റാണ്ട് കാലത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇതുപോലെ ആദരവ് ലഭിക്കുന്നതെന്ന് പ്രതികരിച്ച അവർ ഭാരവാഹികളെ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.