അൻസാർ ഗാലറിയുടെ റമദാൻ പ്രമോഷൻ നറുക്കെടുപ്പ് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്നപ്പോൾ
ദോഹ: സമ്മാനപ്പെരുമഴയുമായി റമദാനിൽ അൻസാർ ഗാലറി നടത്തിയ കാർ പ്രമോഷൻ ഷോപ്പിങ് മേളയുടെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഫർണിച്ചർ, ബിൽഡിങ് മെറ്റീരിയൽസ്, കാർപറ്റ്, ലൈറ്റ് ഉൾപ്പെടെ സെക്ഷനുകളിൽ നിന്നും ഷോപ്പിങ് നടത്തിയവർക്കായിരുന്നു ജെറ്റൂറിന്റെ മൂന്ന് ആഡംബര കാറുകൾ സമ്മാനമായി നൽകികൊണ്ടുള്ള ഷോപ്പിങ് പ്രമോഷൻ നടന്നത്.
ഖത്തറിലെ വിവിധ ബ്രാഞ്ചുകളിലായി നടന്ന ഷോപ്പിൽ മേളയിൽ ഉപഭോക്താക്കൾ സജീവമായി പങ്കെടുത്തു. ബർവ അൻസാർ ഗാലറിയിൽ നടന്ന ചടങ്ങിൽ കാർ റാഫിൾ നറുക്കെടുപ്പ് നടന്നു. വാണിജ്യ വ്യവസായ മന്ത്രാലയം ഇൻസ്പെക്ടർ മുഹമ്മദ് അൽ കഅബി, ഡെപ്യൂട്ടി ജനറൽ മാനേജർ ഖൽദൗൻ, മാർക്കറ്റിങ് ആൻഡ് ഗ്രാഫിക്സ് മാനേജർ ശംസീർ, ഷോറൂം മാനേജർമാരായ അഹമ്മദ് അൽസൗദി, അബ്ബാസ്, അബ്ദുൽ അസീസ്, പി.ആർ.ഒ വലീദ് എന്നിവർ പങ്കെടുത്തു.
നറുക്കെടുപ്പിലൂടെ മഹ ഇബ്രാഹിം (കൂപ്പൺ 01353), ശൈഫുൽ ഇസ്ലാം (03239), ആയിഷ ഖാലിദ് (39631) എന്നിവർ ജെറ്റൂർ ടി.യു ആഡംബര കാറുകൾക്ക് അവകാശികളായി. അ
ൻസാർ ഗാലറി ചെയർമാൻ ഡോ. അലി അക്ബർ ശൈഖ് അലി, മാനേജിങ് ഡയറക്ടർ ഡോ. ഹുസൈൻ സഅദത് എന്നിവർ വിജയികളെയും പ്രമോഷനിൽ പങ്കെടുത്ത മുഴുവൻ ഉപഭോക്താക്കളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.