Posted On
date_range Updated On
date_range ഖത്തറിലേക്ക് സ്പൈസ് ജെറ്റും
ദോഹ: ആഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ദോഹ സർവിസിനൊരുങ്ങി സ്പൈസ് െജറ്റും. ഖത്തറുമായുള്ള എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവിസ്. കൊച്ചി, കോഴിേക്കാട് വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ രണ്ട് എന്ന നിലയിലാവും സർവിസ് ആരംഭിക്കുന്നത്.
ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന് സർവിസുണ്ടാവും. അക്ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ് ഓപറേഷൻ ചുമതല. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്, ഇൻഡിഗോ എയർലൈൻസ് എന്നിവർ മാത്രമാണ് ഇന്ത്യയിൽനിന്ന് ദോഹയിലേക്ക് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.