അമർ ദിയാബ്
ദോഹ: ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് പോരാട്ടത്തിൽ പാടിത്തിമിർക്കാൻ മിഡ്ൽഈസ്റ്റിലെ സൂപ്പർതാരം അമർ ദിയാബ് എത്തും. സൗദി ചാമ്പ്യൻ ക്ലബായ അൽ ഹിലാലും ഈജിപ്ഷ്യൻ ചാമ്പ്യൻ ക്ലബും ഏറ്റുമുട്ടുന്ന മത്സരത്തിന് മുന്നോടിയായാവും അമർ ദിയാബിന്റെ മാസ്മരിക സംഗീത വിരുന്ന്.
ലോകകപ്പിനായി ഖത്തർ ഒരുക്കിയ അത്ഭുത വേദിയിൽ മുഴുവൻ ഇരിപ്പിടങ്ങളിലുമായി തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പാകെയാവും ഈജിപ്ഷ്യൻ ഗായകനും സംഘവും എത്തുന്നത്. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, നടൻ എന്നീ നിലയിൽ ബഹുമുഖ പ്രതിഭയായി ശ്രദ്ധനേടിയ അമർ ദിയാബ് ഗിന്നസ് ലോക റെക്കോഡിന് ഉടമയും ഒരുപിടി രാജ്യാന്തര പുരസ്കാരങ്ങൾക്ക് അവകാശിയുമാണ്. സെപ്റ്റംബർ ഒമ്പതിന് രാത്രി ഒമ്പത് മണിക്കാണ് ലുസൈൽ സ്റ്റേഡിയം കാത്തിരിക്കുന്ന മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. മാച്ച് ടിക്കറ്റുകൾ ഫിഫ ടിക്കറ്റിങ് വെബ്സൈറ്റ് വഴി ലഭ്യമാണ്. ഹയാ കാർഡ് വഴിയാവും കാണികൾക്ക് ലോകകപ്പ് വേദിയിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.