Posted On
date_range Updated On
date_range വ്ളാദിമിർ പുടിനുമായി ഖത്തര്‍ അമീർ സംഭാഷണം നടത്തി
ദോഹ: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ടെലിഫോൺ സംഭാഷണം നടത്തി.ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ച് നിക്ഷേപ, സൈനിക, പ്രതിരോധ, ആരോഗ്യ, കായിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു.
2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ സംഘാടനരംഗത്ത് പരിചയ സമ്പത്ത് കൈമാറ്റം സംബന്ധിച്ചും അമീർ–റഷ്യൻ പ്രസിഡൻറ് ഫോൺ സംഭാഷണത്തിൽ പ്രത്യേകം വിശകലനം ചെയ്തു.ഊർജ വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.