അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വടക്കൻ മേഖലയിലെ സായുധകേന്ദ്രം സന്ദർശിക്കുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന്റെ വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന സായുധസേന കേന്ദ്രം സന്ദർശിച്ചു.അൽ മസ്റൂഹയിൽ പ്രവർത്തിക്കുന്ന സംയുക്തസേന ആസ്ഥാനമാണ് സന്ദർശിച്ചത്. അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം വിജയകരമായി തടയുന്നതിൽ സായുധസേന നടത്തിയ പ്രവർത്തനങ്ങളെയും കാര്യക്ഷമതയെയും രാജ്യത്തിനായി പ്രതിരോധം തീർത്ത സന്നദ്ധതയെയും അമീർ പ്രശംസിച്ചു. ഖത്തരി അമീരി സായുധസേന നടത്തിയ പ്രവർത്തനങ്ങളും സേന സ്വീകരിച്ച മുൻകരുതൽ നടപടികളും അമീറിന് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.
രാജ്യത്തെ സൈനിക, സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഖത്തർ അമീർ നന്ദി അറിയിച്ചു. നിരീക്ഷണം, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സംവിധാനങ്ങളെക്കുറിച്ചും സംയുക്ത പ്രവർത്തനങ്ങൾക്കുള്ള നടപടിക്രമങ്ങളെക്കുറിച്ചും അമീറിന് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി, മറ്റ് നിരവധി മുതിർന്ന സൈനിക, സുരക്ഷാ നേതാക്കൾ എന്നിവർ അമീറിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.