അ​മീ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ അ​ൽ ഷ​മാ​ലി​നെ​തി​രെ ഗോ​ൾ നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന അ​ൽ ദു​ഹൈ​ലി​ന്റെ ഫി​ലി​പ് കു​ടീ​ന്യോ​യും സം​ഘ​വും

അ​മീ​ർ ക​പ്പ്​; നോ​ക്കൗ​ട്ടി​ന് കി​ക്കോ​ഫ്

ദോ​ഹ: പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ പോ​രാ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ അ​മീ​ർ​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ നോ​ക്കൗ​ട്ട്​ അ​ങ്ക​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. തി​ങ്ക​ളാ​ഴ്​​ച കി​ക്കോ​ഫ്​ കു​റി​ച്ച പ്രീ​ക്വാ​ർ​ട്ട​റി​ൽ 16 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​യി പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ അ​ൽ ദു​ഹൈ​ൽ 3-1ന് ​അ​ൽ ഷ​മാ​ലി​നെ വീ​ഴ്ത്തി. ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം ഫി​ലി​പ് കു​ടീ​ന്യോ, ഇ​സ്മാ​യി​ൽ മു​ഹ​മ്മ​ദ്, മൈ​ക​ൽ ഒ​ലും​ഗ എ​ന്നി​വ​രാ​ണ് അ​ൽ ദു​ഹൈ​ലി​നു വേ​ണ്ടി സ്കോ​ർ ചെ​യ്ത​ത്. മ​ല​യാ​ളി താ​രം ത​ഹ്സി​ൻ മു​ഹ​മ്മ​ദ് ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച ഉ​മ്മു സ​ലാ​ൽ എ​ഫ്.​സി x അ​ൽ ബി​ദ്ദ എ​സ്.​സി, ഖ​ത്ത​ർ എ​സ്.​സി x അ​ൽ വാ​ബ്, ​ബു​ധ​നാ​ഴ്​​ച അ​ൽ ഗ​റാ​ഫ x അ​ൽ അ​ഹ്​​ലി, വ്യാ​ഴാ​ഴ്​​ച അ​ൽ​റ​യാ​ൻ x അ​ൽ ഖോ​ർ എ​സ്.​സി, അ​ൽ വ​ക്​​റ x മു​ഐ​ത​ർ, അ​ൽ സ​ദ്ദ്​ x അ​ൽ മ​ർ​ഖി​യ ടീ​മു​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. മേ​യ്​ 15നാ​ണ്​ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. 10, 30 റി​യാ​ൽ നി​ര​ക്കി​ൽ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Amir Cup Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.