Posted On
date_range Updated On
date_range അമീർ കപ്പ്: ടിക്കറ്റിന് വൻ ഡിമാൻഡ്
ദോഹ: വെള്ളിയാഴ്ച എജുക്കേഷനൽ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന അമീർ കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്. അൽ സദ്ദും, ഖത്തർ സ്പോർട്സ് ക്ലബും തമ്മിലെ മത്സരത്തിന്റെ 65 ശതമാനം ടിക്കറ്റുകളും ചൊവ്വാഴ്ചയോടെ തന്നെ വിറ്റഴിഞ്ഞിരുന്നു. വിൽപന ആരംഭിച്ച് 48 മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് വിൽപന ഇത്രയുമെത്തിയത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം. 10, 30, 50 റിയാൽ നിരക്കിലാണ് മാച്ച് ടിക്കറ്റുകൾ വിൽക്കുന്നത്. ലോകകപ്പ് വേദിയായ എജുക്കേഷൻ സിറ്റിയിൽ 44,667 പേർക്കാണ് ഇരിപ്പിട സൗകര്യം. സ്റ്റേഡിയം ഗേറ്റുകൾ വൈകുന്നേരം നാലുമുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.