ദോഹ: ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന 55ാമത് സുരക്ഷാ സമ്മേളനത്തിെൻറ ര ണ്ടാമത്തെ സെഷനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പങ്കെടുത്തു. ജ ര്‍മന്‍ ചാന്‍സലര്‍ ഡോ.ആന്ജല മെര്‍ക്കലിെൻറ സാന്നിധ്യത്തിലായിരുന്നു സ െഷന്. ആഗോളസുരക്ഷയും പ്രതിരോധ നയങ്ങളും സംബന്ധിച്ച് ആഗോളതലത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ സമ്മേളനങ്ങളിലൊന്നാണ് മ്യൂണിക്കിലേത്. സുരക്ഷാസമ്മേളനത്തോടനുബന്ധിച്ച് ഉന്നതതല ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും അമീര്‍ പങ്കെടുത്തു.
അര്‍മേനിയന്‍ പ്രസിഡൻറ് അര്‍മെന്‍ സര്ക്കിസ്സിയനുമായി അമീര്‍ ചര്‍ച്ച നടത്തി. ഖത്തറും അര്‍മേനിയയും തമ്മിലെ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി.
പൊതുതാല്പര്യമുള്ള വിവിധ വിഷയങ്ങളും ഉയര്‍ന്നുവന്നു. യുഎസ് പ്രതിരോധ ആക്ടിങ് സെക്രട്ടറി പാട്രിക് ഷനഹാെൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവുമായും അമീര്‍ ചര്‍ച്ച നടത്തി.
ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ഉഭയകക്ഷിബന്ധവും സൈനിക–പ്രതിരോധ മേഖലകളിലെ സഹകരണവും മേഖലയിലെയും രാജ്യാന്തര തലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളുമാണ് ചര്‍ച്ചയില്‍ വിഷയമായത്. യുഎസ് ഹൗസ് ഓഫ് റപ്രസേൻററ്റീവ്സ് സ്പീക്കര്‍ നാന്‍സി പെലോസിയുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, തീവ്രവാദത്തിനുള്ള ധനസഹായം പ്രതിരോധിക്കല്‍ എന്നിവയില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമങ്ങളാണ് വിലയിരുത്തിയത്. ഈ വിഷയത്തില്‍ അല്‍ഉദൈദ് എയര്‍ബേസ് വഹിക്കുന്ന പങ്കിന് സ്പീക്കര്‍ അമീറിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.