ഖത്തർ പൊലീസ് കോളജ് ബിരുദദാന ചടങ്ങിൽ അമീർ പങ്കെടുത്തു

ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സാക്ഷിയായ പ്രൗഢഗംഭീരമായ ചടങ്ങിൽ ഖത്തർ പൊലീസ് കോളജ് ഏഴാമത് ബാച്ച് രാജ്യ സുരക്ഷക്കായി സേവന പാതയിലേക്ക്.

അൽ സൈലിയ ​പൊലീസ് അകാദമി പൊലീസ് കോളജിൽ നിന്നും പഠനവും പരിശീലനവും പൂർത്തിയാക്കി 136 ബിരുദധാരികളായ സേനാ അംഗങ്ങളാണ് പാസിങ് ഔട്ട് പൗരേഡിൽ പ​ങ്കെടുത്തത്. ഖത്തറിനു പുറമെ, ഫലസ്തീൻ, ഇറാഖ്, സോമാ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. 


വിശുദ്ധ ഖുർആൻ പാരായണവും​ ദേശീയ ഗാനവുമായി തുടങ്ങിയ ചടങ്ങിൽ മിലിട്ടറി പരേഡ്, പുതിയ കേഡറ്റുകളുടെ മാർച്ച് എന്നിവക്കും അമീർ സാക്ഷ്യം വഹിച്ചു. തുടർന്ന് അമീർ കേഡറ്റുകളുടെ ഗാർഡ് ഓഫ് ഹോണർ പരിശോധിക്കുകയും, മികച്ച വിജയം നേടിയ കേഡറ്റുകളെ ആദരിക്കുകയും ചെയ്തു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന മാർച്ച് പാസ്റ്റ് ചടുലമായ നീക്കങ്ങളിലൂടെ ആകർഷകമായ ദൃശ്യഭംഗികൊണ്ടും ശ്രദ്ധേയമായി. 


ആഭ്യന്തര മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ അബ്ദുൽ അമീർ കമൽ അൽ ഷമ്മാരി, ഫലസ്തീൻ ആഭ്യന്തര മന്ത്രി മേജ. ജനറൽ സിയാദ് മഹ്മൂദ് ഹബ് അൽ റീഹ്, സൗഹൃദ രാഷ്ട്രങ്ങളുടെ മുതിർന്ന സുരക്ഷാ, സൈനിക മേധാവികൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - Amir attended the police college graduation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.