ഗ്രീക് പ്രധാനമന്ത്രി കിരിയകോസ് മിറ്റോസ്റ്റാകിസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം ഒളിമ്പിക് സ്പോർട്സ് മ്യൂസിയം സന്ദർശിക്കുന്നു

അമീറും ഗ്രീക് പ്രധാനമന്ത്രിയും സ്പോർട്സ് മ്യൂസിയത്തിൽ

ദോഹ: ഖത്തർ സന്ദർശിക്കുന്ന ഗ്രീക് പ്രധാനമന്ത്രി കിരിയകോസ് മിറ്റോസ്റ്റാകിസ് ഒളിമ്പിക് സ്പോർട്സ് മ്യൂസിയം സന്ദർശിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പമായിരുന്നു കായിക ലോകത്തിന്‍റെ അത്ഭുതങ്ങൾ ഒളിപ്പിച്ച 3-2-1 ഒളിമ്പിക് മ്യൂസിയം സന്ദർശിച്ചത്. പുരാതന ഗ്രീക് ഒളിമ്പിക്സിന്‍റെ കഥകളും കായിക വിനോദങ്ങളുടെയും ഉത്ഭവവും ഒളിമ്പിക്സ് മ്യൂസിയത്തിന്‍റെ സജ്ജീകരണങ്ങളും പ്രദർശന വസ്തുക്കളുമെല്ലാം ഗ്രീക് പ്രധാനമന്ത്രിക്ക് വിവരിച്ചു നൽകി. തിങ്കളാഴ്ച രാവിലെ അമീരി ദീവാനിൽ ഔദ്യോഗിക സ്വീകരണം നൽകിയിരുന്നു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണങ്ങളും സാമ്പത്തിക നിക്ഷേപ പദ്ധതികൾ സംബന്ധിച്ചും ചർച്ച നടത്തി.

ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമീരി ദീവാൻ ചീഫ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഉൗർജകാര്യ സഹമന്ത്രി സഅദ് ബിൻ ഷരീദ അൽ കഅബി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫലഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് ബിൻ അഹമ്മദ് അൽ മിസ്നദ് എന്നിവർ പങ്കെടുത്തു. ഗ്രീക് പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല സംഘവും ഉണ്ടായിരുന്നു.

Tags:    
News Summary - Amir and Greek Prime Minister at the Sports Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.