ദോഹ: ലോകത്തിലെ പ്രഥമ ആംഫിബിയൻ (കരയിലും ജലത്തിലും സഞ്ചരിക്കുന്ന) വാഹന ഫാക്ടറി ഖത്തറിൽ ഒരുങ്ങുന്നു. മദാഈൻ അൽ ദോഹ ഗ്രൂപ്പുമായി ചേർന്ന് ഈ മേഖലയിലെ പ്രമുഖരായ ഗിബ്സ് ആംഫിബിയൻസാണ് ഫാക്ടറി തുറക്കാനൊരുങ്ങുന്നത്. ഗൾഫ് മേഖലയിലേക്കും ആസ്േത്രലിയ, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഗിബ്സ് ഉൽപന്നങ്ങളുടെ വിതരണമാണ് ഖത്തറിലെ ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്. റോഡിലും വെള്ളത്തിലുമായി മണിക്കൂറിൽ 30 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പൂർണമായും ആദ്യമായി വികസിപ്പിച്ചെടുത്തത് ഗിബ്സ് ആംഫിബിയൻസാണ്. അഞ്ച് സെക്കൻഡ് കൊണ്ട് കരയിൽ നിന്ന് വെള്ളത്തിലേക്കും തിരിച്ചും ഉപേയാഗിക്കുന്ന രീതിയിൽ വാഹനത്തെ മാറ്റാൻ സാധിക്കും.
ഖത്തറിനും അറബ് ലോകത്തിനും തന്നെ അഭിമാനകരമായേക്കുന്ന പദ്ധതിയാണ് ഇവിടെ പ്രഖ്യാപിക്കുന്നതെന്നും ലോകത്തിലെ ആദ്യ ആംഫിബിയൻ വാഹന ഫാക്ടറി ഖത്തറിൽ ആരംഭിക്കുകയാണെന്നും മദാഈൻ അൽ ദോഹ ഗ്രൂപ്പ് വക്താവ് മുഹമ്മദ് അൽ സാദ പറഞ്ഞു.
ഹുംഡിൻഗ ആംഫിബിയൻ വാഹനത്തിെൻറ കൂട്ടിയോജിപ്പിക്കലാണ് ആദ്യഘട്ടത്തിൽ നടക്കുകയെന്നും 2022ന് മുമ്പായി പദ്ധതി പൂർത്തിയാകുമെന്നും മെയ്ഡ് ഇൻ ഖത്തർ എന്ന ലേബലിൽ ആംഫിബിയൻ വാഹനങ്ങളുടെ വിതരണം ആരംഭിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹുംഡിൻഗ ആംഫിബിയൻ വാഹനം കഴിഞ്ഞ ആഴ്ച സമാപിച്ച മിലിപോൾ ഖത്തർ 2018ൽ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.