ദോഹ: അമേരിക്കയിലേക്ക് ദോഹയിൽ നിന്നും സർവീസ് ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ ഖത്തർ എയർവെയ്സിന് ആദരവുമായി ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. ഖത്തറിെൻറ പതാകയെ പ്രതിനിധീകരിക്കുന്ന മുന്തിരി വർണവും വെള്ളയും പുതച്ചാണ് എംപയർ സ്റ്റേറ്റ് ബിൽഡിംഗ് തങ്ങളുടെ ആദരവ് പൂർണമാക്കിയത്. അതേസമയം, അമേരിക്കയിൽ നിന്നും 100ലധികം സ്ഥലങ്ങളിലേക്കുള്ള നിരക്കിൽ പ്രത്യേക ഓഫർ നൽകിയാണ് ഖത്തർ എയർവെയ്സ് തങ്ങളുടെ 10ാം വാർഷികം ആഘോഷിച്ചത്.
കൂടാതെ ഖത്തർ എയർവെയ്സിെൻറ സ്ഥിരം യാത്രാക്കാരുടെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ക്യൂമൈൽ ബോണസും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
ലോകത്തിലെ പ്രധാന അംബരചുംബി കെട്ടിടമായ ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് കെട്ടിടം തങ്ങൾക്കുള്ള ആദരസൂചകമായി ഖത്തറിെൻറ നിറങ്ങൾ പതിപ്പിച്ചത് ഖത്തർ എയർവേയ്സിനുള്ള അംഗീകാരമാണെന്നും അമേരിക്കയിൽ നിന്നുള്ള പ്രത്യക്ഷമായ പിന്തുണ വ്യക്തമാക്കുന്നതാണിതെന്നും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
തുടർച്ചയായി അമേരിക്കയിലേക്ക് ഇതിൽ അഭിമാനിക്കുന്നുവെന്നും കൂടുതൽ വർഷങ്ങൾ സർവീസ് നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലാസ് വെഗാസ്, സാൻ ഫ്രാൻസിസ്കോ നഗരങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കുകയാണ് ഖത്തർ എയർവേയ്സ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2007 ജൂൺ 28നാണ് ദോഹയിൽ നിന്നും ന്യൂയോർക്കിലേക്ക് ഖത്തർ എയർവേയ്സ് ആദ്യ സർവീസ് ആരംഭിക്കുന്നത്. തുടർന്നുള്ള മാസത്തിൽ വാഷിംഗ്ടണിലേക്കും സർവീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സിനായി. 2016ൽ ലോസ് ആഞ്ചലസ്, ബോസ്റ്റൺ, അറ്റ്ലാൻറ എന്നിവിടങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് സർവീസുകൾ ആരംഭിച്ചത്. ഇതുവരെ 10 അമേരിക്കൻ നഗരങ്ങളിലേക്കാണ് കമ്പനി സർവീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.