ദോഹ: ഈ മാസം നടക്കേണ്ടിയിരുന്ന അമേരിക്ക–ജി.സി.സി രാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലന പ ദ്ധതി അമേരിക്ക ഉപേക്ഷിച്ചതായി അറിയുന്നു. ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൗൺസിലായ ജി.സി.സി അംഗ രാജ്യങ്ങളിലെ പ്രത്യേകം തെരഞ്ഞെടുത്ത ആയിരം സൈനികരും അമേരിക്കൻ സൈനികരും ചേർന്നാണ് സൈനിക പരിശീലനം സംഘടിപ്പിക്കുന്നത്. എന്നാൽ ഖത്തറിന് മേൽ ജി.സി.സിയിലെ മൂന്ന് അംഗ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിെൻറ പശ്ചാത്തലത്തിൽ ഇപ്പോൾ ഇത്തരം ഒരു പരിശീലന പരിപാടി നടത്തുന്നത് വിപരീത ഫലമാണ് ചെയ്യുകയെന്ന അമേരിക്കൻ പ്രതിരോധ വകുപ്പിെൻറയും വിദേശകാര്യ വകുപ്പിെൻറയും ആശങ്കയാണ് മാറ്റിവെക്കാൻ കാരണമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. അംഗ രാജ്യങ്ങൾക്കിടയിൽ നിലവിൽ ശത്രുത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സൈനിക പരിശീലനം നടത്തുന്നത് ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന നിഗമനത്തിലാണ് വൈറ്റ് ഹൗസ്. മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അമേരിക്കൻ സൈനിക കേന്ദ്രം വക്താവ് കേണൽ ജോൺ തോമസ് അറിയിച്ചു. ജി.സി.സി അംഗ രാജ്യങ്ങളിലെ എല്ലാവർക്കും ഈ പരീശീലന പദ്ധതിയിൽ പങ്കാളിത്തം ഉണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കൂട്ടായ െസെനിക പരിശീലനം നടക്കില്ലെന്ന് ബോധ്യമായതായും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മേഖലയിൽ ഐ.എസ്സിനെ പ്രതിരോധിക്കുന്നതിനുള്ള കൂട്ടായ നീക്കം നടത്താൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഖത്തറുമായി അയൽ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം നീളുന്നതിൽ ശക്തമായ അതൃപ്തിയാണ് അമേരിക്ക അറി യിച്ചതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.