Posted On
date_range Updated On
date_range കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി അമീർ കൂടിക്കാഴ്ച നടത്തി
ദോഹ: രാജ്യത്ത് സന്ദർശനത്തിനെത്തിയ കുവൈത്ത് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അൽ ബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ ആശംസകൾ അമീറിന് കുവൈത്ത് ഉപപ്രധാനമന്ത്രി അറിയിച്ചു. ഖത്തർ ജനതക്ക് പുരോഗതിയും ഐശ്വര്യവും കൈവരട്ടേയെന്ന് കുവൈത്ത് അമീർ ആശംസിച്ചു. തിരിച്ച് കുവൈത്ത് അമീറിനും കുവൈത്ത് ജനതക്കും അമീർ ആശംസകൾ കൈമാറി.
കുവൈത്തും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ സഹകരണം വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ അമീറും കുവൈത്ത് ഉപപ്രധാനമന്ത്രിയും ചർച്ച ചെയ്തു. കുവൈത്ത് ഉപപ്രധാനമന്ത്രിക്ക് ആദരസൂചകമായി അമീർ പ്രത്യേക വിരുന്നും സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.