Posted On
date_range Updated On
date_range അമീറുമായി അമേരിക്കൻ സംയുക്ത സേന മേധാവിയുടെ കൂടിക്കാഴ്ച
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ അമേരിക്കൻ സംയുക്ത സേന മേധാവി ജനറൽ മാർക് മില്ലേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. അൽ ബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ പ്രത്യേകിച്ചും സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടത്തി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു. സേനാ മേധാവിക്കൊപ്പം ഉയർന്ന റാങ്കുകളിലുള്ള സൈനികരും പങ്കെടുത്തു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു. സേനാ മേധാവിക്കൊപ്പം ഉയർന്ന റാങ്കുകളിലുള്ള സൈനികരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.