നടുമുറ്റം ഖത്തറും പ്രവാസി വെൽഫെയർ വിമൻ എംപവർ
വിങ്ങും സംയുക്തമായി സംഘടിപ്പിച്ച ടേബ്ൾടോക്ക്
ദോഹ: അംബേദ്കർ ദിനത്തിന്റെ ഭാഗമായി 'ഇൻ റിമംബറൻസ് ഓഫ് അംബേദ്കർ, സംവിധാൻ ഓർ സ്ത്രീ' എന്ന തലക്കെട്ടിൽ വനിതകൾക്കായി ടേബ്ൾടോക്ക് സംഘടിപ്പിച്ചു. നടുമുറ്റം ഖത്തറും പ്രവാസി വെൽഫെയർ വിമൺ എംപവർ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച ടേബ്ൾടോക്ക് നടുമുറ്റം പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റും വിമൻ എംപവർമെന്റ് വിങ് കൺവീനറുമായ ലത കൃഷ്ണ അധ്യക്ഷത വഹിച്ചു.
അംബേദ്കർ സ്ത്രീകൾക്കുവേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ട നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ സ്ത്രീശാക്തീകരണ നിയമങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് ഇനിയും അവബോധമുണ്ടാകേണ്ടതുണ്ടെന്നും ടേബ്ൾടോക്കിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളിൽ ജുമാന, സഹല കോലോത്തൊടി, അഹ്സന കരിയാടൻ, ഷബാന തസ്നീം, ഭവ്യ, വാഹിദാ സുബി തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ഐ.സി.സി വിമൺസ് വിങ് സെക്രട്ടറി ആബിദ സുബൈർ, പ്രവാസി വെൽഫെയർ ജില്ലാകമ്മറ്റികളുടെ വനിതാ ഭാരവാഹികൾ, നടുമുറ്റം വിവിധ ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ചർച്ചയും നടന്നു.
പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടറിയും നടുമുറ്റം വൈസ് പ്രസിഡന്റുമായ സജ്ന സാക്കി മോഡറേറ്ററായിരുന്നു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റിയംഗം സകീന അബ്ദുല്ല സ്വാഗതവും അഫീഫ നന്ദിയും പറഞ്ഞു. പരിപാടിയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചവർക്ക് ഉപഹാരം സമ്മാനിച്ചു. പ്രവാസി വെൽഫെയർ, നടുമുറ്റം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.