?? ???? ?? ????? ?????????????? ?????? ????????????? ????????????????

അൽ ജസീറ അൽ അറബിയ സ്​ട്രീറ്റ് നവീകരണം പൂർത്തിയായി

ദോഹ: അൽ ജസീറ അൽ അറബിയ സ്​ട്രീറ്റി​​െൻറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. 
േഗ്രറ്റർ ദോഹ പദ്ധതിയുടെ അഞ്ചാം ഘട്ടവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ റോഡ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് 1.2 കിലോമീറ്റർ നീളത്തിൽ അൽ ജസീറ അൽ അറബിയ സ്​്ട്രീറ്റും സർവീസ്​ റോഡ് നിർമാണവും പൂർത്തിയായിരിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തതായും അശ്ഗാൽ അറിയിച്ചു. 

22 ഫെബ്രുവരി സ്​ട്രീറ്റ്, ജാസിം ബിൻ ഹമദ് സ്​ട്രീറ്റ്, അഹ്മദ് ബിൻ അലി സ്​ട്രീറ്റ് എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന അൽ ജസീറ അൽ അറബിയ സ്​ട്രീറ്റ് ദോഹയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്ന പ്രധാന പാതകളിലൊന്നാണെന്ന് അശ്ഗാൽ റോഡ് െപ്രാജക്ട്സ്​ വകുപ്പ് െപ്രാജക്ട്സ്​ എഞ്ചിനീയർ അലി സാമി ജമാൽ പറഞ്ഞു.ഇരു ദിശകളിലേക്കും രണ്ട് വരിപ്പാതയും 304 പാർക്കിംഗ് ബേകളും സർവീസ്​ റോഡുകൾക്കായി പുതിയ വെളിച്ച സംവിധാനവും നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്​ഥാപിച്ചിട്ടുണ്ട്. പാതയുടെ വശങ്ങളിലായി 2000 ചതുരശ്ര മീറ്റർ ഭാഗത്ത് ലാൻഡ്സ്​കേപിംഗ് പ്രവൃത്തിയും 2.5 കിലോമീറ്റർ സൈക്കിൾ പാതയും നടപ്പാതയും പൂർത്തിയാക്കിയതായും അശ്ഗാൽ അറിയിച്ചു.

Tags:    
News Summary - aljaseera-al arabia street-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.