അൽ മെഷാഫ് പി.എച്ച്​.സി.സി ഉദ്​ഘാടനം ചെയ്​തശേഷം പ്രധാനമന്ത്രി ആശുപത്രി സന്ദർശിക്കുന്നു

അൽ മെഷാഫ് ഹെൽത്ത് സെൻറർ ഉദ്ഘാടനം ചെയ്തു

ദോഹ: അൽ മെഷാഫ് മേഖലയിൽ പി.എച്ച്.സി.സിക്കു കീഴിലെ അൽ മെഷാഫ് ഹെൽത്ത് സെൻറർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ്​ ആൽഥാനി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ഹെൽത്ത് സെന്ററും സൗകര്യങ്ങളും സന്ദർശിക്കുന്നതിനിടെ, ഹെൽത്ത് സെന്ററിലെ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ക്ലിനിക്കുകളും വിവിധ വകുപ്പുകളും സംബന്ധിച്ച് ഉദ്യോഗസ്​ഥർ വിശദീകരിച്ച് നൽകുകയും ചെയ്തു. പുതിയ ഹെൽത്ത് സെന്ററിൽ രോഗികൾക്ക് ലഭ്യമായ ആരോഗ്യസേവനങ്ങളും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അറിയിച്ചു. ഹെൽത്ത് സെന്ററിലെ അത്യാധുനിക ചികിത്സാസൗകര്യങ്ങളും സേവനങ്ങളും പ്രധാനമന്ത്രി വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു.

പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ മേഖലയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഹെൽത്ത് സെൻറർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Al Meshaf Health Center inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.