അൽ ജാമിഅ അൽ ഇസ്ലാമിയ അലുമ്നി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ വാർഷിക സംഗമം സെൻട്രൽ പ്രസിഡന്റ് ഡോ. എ. എ. ഹലീം സംഗമം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ പൂർവവിദ്യാർഥി സംഘടനയായ അൽ ജാമിഅ അലുമ്നി അസോസിയേഷൻ -ഖത്തർ ചാപ്റ്ററിന്റെ വാർഷിക സംഗമം മൻസൂറയിലെ സി.ഐ.സി ഹാളിൽ നടന്നു. അൽ ജാമിഅ അൽ ഇസ്ലാമിയ അലുമ്നി അസോസിയേഷൻ സെൻട്രൽ പ്രസിഡന്റ് ഡോ. എ.എ. ഹലീം ഉദ്ഘാടനം ചെയ്തു. പുതിയ കാലം ആവശ്യപ്പെടുന്ന സുപ്രധാന ചുവടുവെപ്പാണ് അൽ ജാമിഅയുടെ ‘നോളജ് വേൾഡ്’ പദ്ധതി എന്നും, ഖത്തർ ചാപ്റ്ററിന്റെ അകമഴിഞ്ഞ പിന്തുണക്കും സഹകരണത്തിനും അഭിവാദ്യങ്ങൾ അർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. അലുമ്നി പ്രസിഡന്റ് നിസാർ വേങ്ങര സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി.പി. അബ്ദുൽ റഹീം, യാസർ അറഫാത്ത്, അസ്ലം തൗഫീഖ്, സുഹൈൽ ശാന്തപുരം തുടങ്ങിയവർ സംസാരിച്ചു. ജസൽ താജുദ്ദീന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ വൈസ് പ്രസിഡന്റ് സകിയ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.