ദോഹ: ഖത്തറിലെയും വിദേശങ്ങളിലെയും കാർഷിക, ഗവേഷണ കാഴ്ചകളുമായി 12ാമത് ഖത്തർ ഇന്റർനാഷനൽ അഗ്രികൾചറൽ എക്സിബിഷൻ -അഗ്രിടെക്കിന് തുടക്കമായി.
കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനാണ് ഇത്തവണ അഗ്രിടെക്കിന് വേദിയാകുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ നിർവഹിച്ചു. പ്രദർശനമേളയുടെ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥ മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് പങ്കെടുത്തു. യു.എ.ഇ പരിസ്ഥിതി മന്ത്രാലയം അതിഥിരാജ്യമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ സർക്കാർ സ്ഥാപന പ്രതിനിധികൾ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സ്ഥാപനങ്ങൾ എന്നിവരും പങ്കാളികളായി.
ഫെബ്രുവരി എട്ടു വരെ അഞ്ചു ദിവസങ്ങളിലായി രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ 29 രാജ്യങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.