ദോഹ: ഖത്തർ ഗ്യാസും (ഖത്തർഗ്യാസ് ഓപറേറ്റിംഗ് കമ്പനി ലിമിറ്റഡ്) ആസ്ട്രിയൻ കമ്പനിയായ ഒ.എം.വി ഗ്യാസ് മാർക്കറ്റിംഗ് ആൻഡ് േട്രഡിംഗ് കമ്പനിയും തമ്മിൽ അഞ്ച് വർഷത്തെ പ്രകൃതി വാതക കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം വർഷത്തിൽ 1.1 മില്യൻ ടൺ ദ്രവീകൃത പ്രകൃതി വാതകം ഖത്തർ ഗ്യാസ്, ആസ്ട്രിയൻ കമ്പനിക്ക് നൽകും.
യൂറോപ്പിെൻറ ഹൃദയഭാഗത്ത് നിന്ന് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഒ.എം.വിയുമായി കരാർ ഒപ്പുവെക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഖത്തർ പെേട്രാളിയം പ്രസിഡൻറും സി.ഇ.ഒയും ഖത്തർ ഗ്യാസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ സഅദ് ശെരീദ അൽ കഅബി പറഞ്ഞു.പുതിയ കരാറിലൂടെ ഖത്തർ ഗ്യാസ് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒ.എം.വിയുമായുള്ള പുതിയ കരാറിൽ ഏറെ സന്തോഷിക്കുന്നതായി ഖത്തർ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.യൂറോപ്പിലെ ഉപഭോക്താക്കളെ സംബന്ധിച്ച് ഖത്തർ ഗ്യാസിെൻറ വിശ്വാസ്യതയാണ് കരാറിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.ദീർഘകാലാടിസ്ഥാനത്തിൽ ഒ.എം.വിക്കുള്ള പ്രകൃതിവാതക വിതരണക്കാരായി ഖത്തർ ഗ്യാസുമായുള്ള കരാറിൽ അഭിമാനിക്കുന്നതായും യൂറോപ്പിലൂടനീളവും മറ്റും സുരക്ഷയോടെയുള്ള ഗ്യാസ് വിതരണമാണ് ഒ.എം.വിയുടെ സ്ട്രാറ്റജിയെന്നും ഒ.എം.വി എക്സിക്യൂട്ടിവ് ബോർഡ് അംഗം മാൻെഫ്രഡ് ലൈറ്റ്നർ പറഞ്ഞു.2019 ജനുവരി മുതലാണ് കരാർ പ്രാബല്യത്തിൽ വരുന്നത്.നെതർലാൻഡ്സിലെ ഗേറ്റ് എൽ.എൻ.ജി ടെർമിനലിലേക്കാണ് ഖത്തർ ഗ്യാസിെൻറ ചാർട്ടേഡ് എൽ.എൻ.ജി കപ്പലുകൾ വഴി പ്രകൃതിവാതകമെത്തിക്കുകയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.