ദോഹ: ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വേണ്ടി നൽകുന്ന പരസ്യങ്ങളിൽ വാചകങ്ങളും ഉൽപ്പന്നങ്ങളുമായി നീതി പുലർത്തുന്നായിരിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നു. പരസ്യ വാചകങ്ങളിലും ചിത്രങ്ങളിലും ഭ്രമിച്ച് പൊതു ജനം ഉൽപ്പന്നങ്ങൾ വാങ്ങുകയും പിന്നീട് അടിസ്ഥാന നിലവാരം പോലും പുലർത്താത്തതുമാണെന്ന പരാതികൾ ഉയർന്നതോടെയാണ് ഈ ആവശ്യം ശക്തമായിരിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്ന ആവശ്യമാണ് പൊതുവെ ഉയർന്നിരിക്കുന്നത്.

ഭക്ഷണ സാധനങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവക്ക് വേണ്ടി തയ്യാറാക്കുന്ന പരസ്യങ്ങൾ പലപ്പോഴും കണ്ണഞ്ചിപ്പിക്കുന്നതും ഉപഭേകാക്താവിനെ പ്രലോഭിപ്പിക്കുന്നതുമാണ്. ഇത്തരം പരസ്യങ്ങളിൽ കൂടുതലായി വീണു പോകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതു ജനം ബോധവാൻമാരായിരിക്കണമെന്ന മുന്നറിയിപ്പാണ് പൊതുവെ നൽകേണ്ടത്.

പരസ്യങ്ങൾ നൽകുന്നതിന് മുൻപ് വിൽക്കപ്പെടേണ്ട വസ്തുവുമായി ആ പരസ്യം എത്ര മാത്രം നീതി പുലർത്തുന്നൂവെന്ന് പരിേശാധിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് പരിസ്ഥിതി– ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ പരസ്യം നൽകുന്നതിന് മുൻപ് നിലവാരം പരിശോധിക്കുന്ന നിയമം നിലവിലുണ്ടെന്ന് സ്പോർട്സ്–പരിസ്ഥതി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ഡോ. സൈഫ് അൽഹിജ്രി വ്യക്തമാക്കി. ഉപഭോക്താവിെൻ്റ ആരോഗ്യ പരമായ സുരക്ഷിതത്വം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യം നൽകുന്നതിന് ഈ സമിതി അനുമതി നൽകുകയുള്ളൂ. ഫാസ്റ്റ് ഫുഡ് പാടെ നിരോധിക്കുക വർത്തമാന കാലത്ത് സാധ്യമല്ലയെന്ന വസ്തു അംഗീകരിക്കുമ്പോൾ തന്നെ ആരോഗ്യ സംബന്ധിയായ നിലവാരം ഉറപ്പ് വരുത്തുന്നുണ്ടേയെന്ന് പരിശോധിക്കാൻ കഴിയണമെന്ന് ഡോ. ഹിജ്രി അഭതിപ്രായപ്പെട്ടു.

ചില ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിൽ പോയാൽ കുട്ടികൾക്ക് ഗ്യാസ് ഉൾകൊള്ളുന്ന പാനീയങ്ങൾക്ക് പകരം ജൂസുകളാണ് കുട്ടികൾക്ക് നൽകുന്നത്. ഇത് ഏറെ േപ്രാത്സാഹിപ്പിക്കേണ്ടതും സമൂഹ്തേതാട് ആ സ്ഥാപനം ചെയ്യുന്ന കരുതലുമാണെന്ന് പറയാതെ വയ്യ. സാമൂഹിക ബാധ്യത പാലിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കുന്നൂവെന്നത് ശ്രദ്ധേയമാണെന്നും ഡോ. സൈഫ് അൽഹിജരി അഭിപ്രായപ്പെട്ടു.   

Tags:    
News Summary - advertisement qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.