Representational Image
Posted On
date_range Updated On
date_range അടൂർ എൻജിനീയറിങ് കോളജ് ഓണാഘോഷം ഇന്ന്
ദോഹ: അടൂർ എൻജിനീയറിങ് കോളജ് ഖത്തർ അലുംനി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ആർപ്പോ 23’ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ ന്യൂ സലാത്ത മോഡേൺ ആർട്ട് സെന്ററിൽ വേദിയാകും. എൻജിനീയേഴ്സ് ഫോറം ഖത്തർ പ്രസിഡന്റ് മിബു ജോസ് ഉദ്ഘാടനം ചെയ്യും. അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ രക്ഷാധികാരി സാം കുരുവിള മുഖ്യാതിഥിയാവും. അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറും. വിശദ വിവരങ്ങൾക്ക് 33787690, 66998610 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.