വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി  യുവാവ് മരിച്ചു

ത്വാഇഫ്: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് കൊടുവള്ളി മാനിപുരം കുളത്തക്കര കടപ്പൊയില്‍ റിയാസ് (32) ആണ് മരിച്ചത്. ത്വാഇഫ് - റിയാദ് അതിവേഗ പാതയിയില്‍ അല്‍മോയക്ക് സമീപം ഞായറാഴ്ച പുലച്ചെയായിരുന്നു അപകടം. അല്‍ മോയ ജനറല്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ കൂടുതല്‍ ചികിത്സ ലഭിക്കുന്നതിന് ത്വാഇഫ് കിങ്​ അബ്​ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഞായർ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു. ഒമ്പതു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരുകയാണ്​ റിയാസ്​. റിയാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ട്രാസ്‌പോർട്ടിങ്​ കമ്പനിയിലെ ജീവനക്കാരനാണ്. 

ജിദ്ദയില്‍ നിന്ന്​ ചരക്കുമായി റിയാദിലേക്ക് പോകുമ്പോള്‍ ഇദ്ദേഹം ഓടിച്ചിരുന്ന ഡയന അപകടത്തിൽ പെടുകയായിരുന്നു. റിയാദിലുള്ള സഹോദരന്‍ ഇര്‍ഷാദ്, ഭാര്യ സഹോദരന്‍ റംഷീദ്  എന്നിവർ അപകട വിവരമറിഞ്ഞ് ത്വാഇഫിൽ എത്തിയിട്ടുണ്ട്. ത്വാഇഫ് കിങ്​ അബ്​ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റുക്‌സാന. മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മക്കളുണ്ട്.  

Tags:    
News Summary - accident death-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.