ശൂറാ കൗൺസിൽ യോഗത്തിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം അധ്യക്ഷത വഹിക്കുന്നു
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തെ പ്രശംസിച്ച് ശൂറാ കൗൺസിൽ യോഗം. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന പ്രതിവാരയോഗം അമീറിന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുമെന്ന് വിലയിരുത്തി.
തന്ത്രപരമായ പങ്കാളിത്ത രാജ്യങ്ങളിലേക്കുള്ള മാറ്റം പൊതുതാൽപര്യ വിഷയങ്ങളിൽ കൂടുതൽ ശക്തിപകരുമെന്നും ശൂറാ കൗൺസിൽ യോഗം വ്യക്തമാക്കി.
അമീറിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പുവെച്ച കരാറുകൾ, നിക്ഷേപം, വ്യാപാരം, ഊർജ-വിദ്യാഭ്യാസ-സാംസ്കാരിക-സുരക്ഷാ സഹകരണം എന്നിവയിലെ ധാരണപത്രങ്ങളും സഹകരണവും പ്രശംസനീയമാണെന്നും യോഗം വിലയിരുത്തി. ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലേക്ക് ചരിത്ര സന്ദർശനം നടത്തിയത്.
രാഷ്ട്രപതി ഭവനിലെ ഉജ്ജ്വല വരവേൽപ് മുതൽ ഉന്നത തല കൂടിക്കാഴ്ചകളും ശ്രദ്ധേയമായ കരാറുകളും ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം ശക്തമാക്കുന്നതായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.