അർഷാദ്
Posted On
date_range Updated On
date_range പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു
ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാലക്കാട് ആലത്തൂർ കാവശ്ശേരി അറാപ്പുഴ ഇസ്മയിലിന്റെ മകൻ അർഷാദ് ആണ് (26) ചൊവ്വാഴ്ച രാവിലെ മരിച്ചത്. ലുലു മെസ്സില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അസ്മാബിയാണ് മാതാവ്. അവിവാഹിതനാണ്.
സഹോദരങ്ങൾ: ഉകാഷ് അലി, റംഷാദ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.