അഷ്റഫ്

വടകര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് വടകര സ്വദേശി  ഖത്തറിൽ നിര്യാതനായി. ചെറിയ മൂക്കോലക്കൽ അഷ്റഫ് ചാത്തോത്ത് (54) ആണ് ചൊവ്വാഴ്ച ഖത്തറിൽ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു മരണം. കഴിഞ്ഞ 16 വർഷത്തോളമായി പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, നിലവിൽ ഫിനാൻസ് മാനേജറാണ്.

സഫാരിയയാണ് ഭാര്യ. മക്കൾ: ഷിനാസ് അഷ്റഫ്, ശാസിൽ അഷ്റഫ്. ഉമ്മർകുട്ടിയാണ് പിതാവ്. നഫീസ മാതാവുമാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Tags:    
News Summary - A native of Vadakara passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.