നാദാപുരം വാണിമേൽ സ്വദേശി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ (28) ആണ് മരിച്ചത്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ: അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ.

ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്​. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾക്കായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - A native of Nadapuram Vanimel died in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.