ദോഹ: മലപ്പുറം എടപ്പാൾ സ്വദേശി ഖത്തറിൽ നിര്യാതനായി. എടപ്പാൾ സുകപുരം അനീഷ് നിവാസിൽ ഗോപിനാഥന്‍റെയും സീതാദേവിയുടെയും മകൻ അഭിലാഷ് (42) ആണ് മരണപ്പെട്ടത്.
ശാരീരിക അസ്വാസ്ഥതകളെ തുടർന്നു ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭഗത്തിൽ പ്രവേശിപ്പിച്ച അഭിലാഷിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. അൽഖോറിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കമലാദേവിയാണ് ഭാര്യ. മകൻ അനികേത്.
നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച ഖത്തർ എയർ വെയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.