അവധിക്ക് നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂറിലെ മുഹമ്മദ് ആലുങ്ങൽ (61) ആണ് ഹൃദയസ്തംഭനം മൂലം വക്റയിലെ താമസ സ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഈ മാസം 29ന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: കാദർ. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ: നഫീസ. മക്കൾ: ജാഫർ,

ജസീല റഹ്മത്ത്‌ (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ. മയ്യിത്ത് ഇപ്പോൾ വക്റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ടപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - A Malappuram native who was going home for vacation died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.