തീപ്പിടുത്തമുണ്ടായ സംഭരണ കേന്ദ്രത്തിൽ നിന്നും പുക ഉയരുന്നു

ഖത്തറിൽ അൽ കാസ് ടി.വിയുടെ സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം

ദോഹ: ഖത്തറിലെ പ്രമുഖ ചാനലായ അൽ കാസ് ടി.വിയുടെ ​സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം. മുറൈഖ് മേഖലയിലെ ചാനലിന്റെ വെയർഹൗസിലായിരുന്നു ​ശനിയാഴ്ച തീപ്പിടുത്തം റിപ്പോർട്ട് ചെയ്തത്. സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.

അൽ കാസ് ചാനലിന്റെ കാമറകളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച മുറൈഖ് ഏരിയയിലെ വെയർഹൗസിലാണ് തീപ്പിടുത്തമെന്ന് ചാനൽ അവതാരകൻ കൂടിയായ ഖാലിദ് അൽ ജാസിം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിലൂടെ അറിയിച്ചു. ആർക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മേഖലയിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

Tags:    
News Summary - A fire broke out at Al Qas TV's storage facility in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.