കോവിഡ്​ നിയന്ത്രണങ്ങൾക്കു​ ശേഷം തുറന്ന അൽഖോറിലെ ബീച്ച് പാർക്ക്

അൽഖോറിൽ ബീച്ച് പാർക്കും പ്രകൃതിസംരക്ഷണ കേന്ദ്രവും തുറന്നു

ദോഹ: കോവിഡ് -19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ ഭാഗമായി അൽഖോറിൽ ഒരു ബീച്ച് പാർക്കും പ്രകൃതിസംരക്ഷണ കേന്ദ്രവും കൂടി സന്ദർശകർക്കായി തുറന്നു.

അൽഖോറിലെ അൽ ഖംറ ബീച്ച് പാർക്കും അൽ ശുആ നാച്വർ റിസർവുമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തുറന്നത്. 13,000 ചതുരശ്രമീറ്റർ വിസ്​തൃതിയിലാണ് അൽ ശുആ നാച്വർ റിസർവിലെ ഹരിതാഭ മേഖല. ഇവിടെ 62 ഇനം മരങ്ങളും അറേബ്യൻ ഒറിക്സ്​, അപൂർവയിനം മാൻ, ഒട്ടകപക്ഷി പോലുള്ള ജീവികളും പ്രദർശനത്തിനുണ്ട്.

10,500 ചതുരശ്രമീറ്റർ വിസ്​തൃതിയിൽ വിശാലമായ അൽ ഖംറ ബീച്ച് പാർക്കിൽ 650 ചതുരശ്രമീറ്റർ വിസ്​തൃതിയിലാണ് പച്ചപ്പ് വിരിച്ചിരിക്കുന്നത്. വ്യത്യസ്​ത ഇനങ്ങളിലുള്ള തണൽമരങ്ങളും ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.