??????????? 5?? ?????????????????? ????????? ?????????????????? ????????????? ???????????? ????????????????????? ????????????????? ????????????? ????????????????????????? ??????? ??????????????????????????? ?????????????? ??????? ?????????? ????????????????? ????? ???????????? ????????????????????? ??????????????

70 ശ​​​ത​​​മാ​​​നം പ്ര​​ദേ​​ശ​​ത്തും വൊ​​​ഡാ​​​ഫോ​​​ണ്‍ 5ജി ​​​നെ​​​റ്റ്​​​വ​​ർ​​ക്ക്

ദോ​​​ഹ: ദോ​​​ഹ​​​യു​​​ടെ 70 ശ​​​ത​​​മാ​​​നം പ്ര​​ദേ​​ശ​​ത്തും വൊ​​​ഡാ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ 5ജി ​​​നെ​​​റ്റ്​​​വ​​ർ​​ക്ക്​ ല​​ഭ്യം.​ കൂ​​​ടു​​​ത​​​ല്‍ സ്ഥ​​​ല​​ങ്ങ​​​ളി​​​ലേ​​​ക്ക് നെ​​റ്റ്​​​വ​​ർ​​ക്ക്​ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. അ​​​ല്‍റ​​​യ്യാ​​​ന്‍, അ​​​ല്‍അ​​​സീ​സി​​​യ, അ​​​ല്‍ഹി​​​ലാ​​​ല്‍, അ​​​ല്‍ഗ​​​റാ​​​ഫ, അ​​​ല്‍സ​​​ദ്ദ്, അ​​​ല്‍വ​​​ഖ്റ, അ​​​ബു​​​ഹ​​​മൂ​​​ര്‍, നു​​​ഐ​​​ജ, എ​​​ജു​​​ക്കേ​​​ഷ​​​ന്‍ സി​​​റ്റി, ക​​​ര്‍ത്തി​​​യ​​​ത്ത്, മാ​​​മൂ​​​റ, മു​​​ഷൈ​​​രി​​​ബ്, പ​​​ഴ​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ളം, ദി ​​​പേ​​​ള്‍, തു​​​മാ​​​മ, ഉം​​​സ​​​ലാ​​​ല്‍, വെ​​​സ്​​​റ്റ്​ ബേ ​​​എ​​​ന്നി​​​വി​​​ട​​ങ്ങ​​​ളി​​​ല്‍ വൊ​​​ഡാ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​റി​​െ​​ൻ​​റ 5ജി ​​​നെ​​​റ്റ്​​​വ​​ര്‍ക്ക് ത​​​ത്സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ണ്. മു​​​ശൈ​​​രി​​​ബ് ഡൗ​​​ണ്‍ടൗ​​​ണ്‍ ദോ​​ഹ​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് 5ജി ​​നെ​​റ്റ്​​​വ​​ര്‍ക്ക് വി​​​ന്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച കൂ​​ടു​​ത​​ൽ കാ​​ര്യ​​ങ്ങ​​ൾ അ​​ധി​​കൃ​​ത​​ർ വി​​ശ​​ദീ​​ക​​രി​​ച്ച​​ത്.

വൊ​​​ഡാ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ ബ്രാ​​​ന്‍ഡ് അം​​​ബാ​​​സ​​​ഡ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് സാ​​​ദൗ​​​ന്‍ അ​​​ല്‍കു​​​വാ​​​രി​ പു​​​തി​​​യ 5ജി ​​​ക​​​വ​​​റേ​​​ജ് മാ​​​പ്പ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു.
മൊ​​​ബൈ​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ക്ക് 5ജി ​​​അ​​​നു​​ഭ​​​വം ന​​​ല്‍കു​​​ന്ന​​​തി​​​നും അ​​​ഭൂ​​​ത​​​പൂ​​​ര്‍വ​​​മാ​​​യ വേ​​​ഗ​​ം ആ​സ്വ​ദി​ക്കു​ന്ന​തി​നും ക​​മ്പ​​​നി രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ അ​​​ണ്‍ലി​​​മി​​​റ്റ​​​ഡ് 5ജി ​​​പ്ലാ​​​നു​​​ക​​​ള്‍ക്കും തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു. ഖ​​​ത്ത​​​ര്‍ നാ​​​ഷ​​​ന​​​ല്‍ വി​​​ഷ​​​ന്‍ 2030 സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​യി വൊ​​​ഡാ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​ത്തു​​ന്ന​​താ​​യി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഓ​​​ഫി​സ​​​ര്‍ ശൈ​​​ഖ് ഹ​​​മ​​​ദ് അ​​​ബ്​​​ദു​​​ല്ല ആ​​ൽ ​ഥാ​​​നി പ​​​റ​​​ഞ്ഞു.

ഒ​​​രു വ​​​ര്‍ഷം മു​​​മ്പ് 5ജി ​​​നെ​​റ്റ്​​​വ​​​ര്‍ക്കി​​​ലേ​​​ക്ക് സ്വി​​​ച്ച്​ ചെ​​​യ്ത​​​തി​​​നു ​​ശേ​​​ഷം ഖ​​​ത്ത​​​റി​​​ലു​​​ട​​​നീ​​​ളം 5ജി ​​​ദ്രു​​​ത​​​ഗ​​​തി​​​യി​​ലാ​​ണ്​ വ്യാ​​പി​​ക്കു​​ന്ന​​ത്. ഖ​​​ത്ത​​​ര്‍ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​ണ​​​ക്റ്റ​​ി​വി​റ്റി​യു​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​ട്ടി​ക​യി​ൽ ഇ​​​ടം പി​​​ടി​​​ക്കും. വൊ​​​ഡാ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​റി​​െ​ൻ​​റ മൂ​​​ന്ന് പു​​​തി​​​യ അ​​​ണ്‍ലി​​​മി​​​റ്റ​​​ഡ് 5ജി ​​​പ്ലാ​​​നു​​​ക​​​ള്‍ ഉ​​​പ​​​ഭോ​​​ക്തൃ, ബി​​​സി​​​ന​​​സ് വേ​​​രി​​​യ​​​ൻ​​റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. അ​​ണ്‍ലി​​​മി​​​റ്റ​​​ഡ് 300, അ​​​ണ്‍ലി​​​മി​​​റ്റ​​​ഡ് 450, അ​​​ണ്‍ലി​​​മി​​​റ്റ​​​ഡ് വി​.​ഐ.​​​പി എ​​​ന്നി​​​വ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ബി​​​സി​​​ന​​​സ്​ ഉ​​​പ​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും 5ജി ​​​വേ​​​ഗ​​ം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ പ്രാ​​​പ്ത​​​രാ​​​ക്കും. ഖ​​​ത്ത​​​റി​​​ലാ​​​യി​​​രി​​​ക്കു​​​മ്പോ​​​ള്‍ പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ഡാ​​​റ്റ​ ല​​ഭ്യ​​മാ​​കും. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ക്ക് പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ല്‍ കാ​​​ളു​​​ക​​​ളും എ​​​സ്.​എം.​​​എ​​​സും ആ​​​സ്വ​​​ദി​​​ക്കാം. ചീ​​​ഫ് ഓ​​​പ​​​റേ​​​റ്റി​ങ്​ ഓ​​​ഫി​സ​​​ര്‍ ഡീ​​​ഗോ കാം​​​ബെ​​​റോ​​​സും ച​​ട​​ങ്ങി​​ൽ പ​െ​​ങ്ക​​ടു​​ത്തു.

Tags:    
News Summary - 5g-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.