??????? ?????? ?????????????? ?????????? ?????? ???????? ??????? ???????? ????? ??????? ????????? ??????? ??????????????

ഗസ്സയിൽ വീടുകൾ നിർമിക്കാൻ  30 ലക്ഷം ഡോളറി​െൻറ  പദ്ധതിയുമായി ഖത്തർ

ദോഹ: ഇസ്രായേൽ അധിനിവേശത്തി​​​െൻറ കെടുതി പേറുന്ന  ഗസ്സയിൽ ഫലസ്​തീനികൾക്ക്​ സഹായ ഹസ്​തവുമായി ഖത്തർ.  ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായവർക്കുവേണ്ടി  30 ലക്ഷം ഡോളർ ചെലവിൽ 600 വീടുകൾ നിർമിക്കാനാണ്​  ‘ഖത്തർ കമ്മിറ്റി ഫോർ ദ റീകൺസ്​ട്രക്​ഷൻ ഒാഫ്​ ഗസ്സ’  ഒരുങ്ങുന്നത്​. 
‘മികച്ച വീട്​’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ കരാർ  ഗസ്സയിലെ ഖത്തർ അംബാസഡർ മുഹമ്മദ്​ അൽഇമാദി  ഒപ്പുവെച്ചു. ആദ്യ ഘട്ടത്തിൽ 127 കുടുംബങ്ങൾക്കുള്ള  വീടുകൾ നിർമിക്കാൻ ആവശ്യമായ 10 ലക്ഷം ഡോളർ  അംബാസഡർ വിതരണം ചെയ്​തു. 

അന്യായമായ ഉപരോധത്തിൽ ​പ്രയാസപ്പെടുന്ന ഗസ്സയിലെ  ജനങ്ങളോടൊപ്പമാണ്​ എക്കാലവും ഖത്തർ എന്ന്​ വ്യക്​ തമാക്കിയ അൽഇമാദി ഖത്തറിനുമേലുള്ള ഉപരോധവും  ഫലസ്​തീനികളെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനും  തടസ്സമാവില്ല എന്ന്​ കൂട്ടിച്ചേർത്തു. ഫലസ്​തീനികൾക്ക്​ ഖത്തർ  നൽകുന്ന പിന്തുണക്ക്​ പൊതുമരാമത്ത്​, ഭവന വകുപ്പ്​ അണ്ടർ  സെക്രട്ടറി നാജി ശർഹാൻ നന്ദി അറിയിച്ചു. തുടർച്ചയായ 11ാം  വർഷവും ഇസ്രായേലി​​​െൻറ ഉപരോധത്തിൽ വലയുന്ന ഗസ്സക്ക്​  ഖത്തർ പോലുള്ള രാജ്യങ്ങളുടെ സഹായം ഏറെ  ആശ്വാസമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 
Tags:    
News Summary - 30 lakhs dollar project for house construction in gazza-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.