ഹമദ് തുറമുഖത്തുനിന്ന് പിടികൂടിയ തമ്പാക്ക് പുകയില ഉൽപന്നം
Posted On
date_range Updated On
date_range 2122 കിലോ തമ്പാക്ക് പിടികൂടി
ദോഹ: ഹമദ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച തമ്പാക്ക് എന്ന പേരിലുള്ള പുകയില ഉൽപന്നം കസ്റ്റംസ് പിടികൂടി. രാജ്യത്ത് നിരോധിച്ച പുകയില ഉൽപന്നമാണിത്.കാർഗോയിൽ ഗോതമ്പ് ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.
ആകെ 1415 പാക്കറ്റുകളിലായി 2122.5 കിലോഗ്രാം തൂക്കംവരും.നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്്.ഇത്തരം വസ്തുക്കൾ കടത്തുന്നത് പിടികൂടാൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമായി അത്യാധുനിക സംവിധാനങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.