തടവിലായിട്ട് മൂന്ന് മാസം തികയുന്നു; മഹ്മൂദ് ഹുസൈനെ ഉടൻ മോചിപ്പിക്കണമെന്ന്​ അൽ ജസീറ

ദോഹ: രാജ്യ​േദ്രാഹ കേസിൽ ഈജിപ്ഷ്യൻ ഭരണകൂടം തടവിലിട്ടിരിക്കുന്ന അൽ ജസീറ െപ്രാഡ്യൂസർ മഹ്മൂദ് ഹുസൈനെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ഇക്കാര്യത്തിൽ അറബ് മനുഷ്യാവകാശ സംഘടനകളും മാധ്യമ–ആവിഷ്കാര സ്വാതന്ത്യ കൂട്ടായ്മകളും ഇടപെടണമെന്നും അൽ ജസീറ മാധ്യമ ശൃംഖല ആവശ്യപ്പെട്ടു. അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് അൽ ജസീറ പബ്ലിക് ഫ്രീഡം ആൻഡ് ഹ്യൂമൻ റൈറ്റ്സ്​ സ​െൻറർ സംഘടിപ്പിച്ച മഹ്മൂദ് ഹുസൈൻ ഐക്യദാർഢ്യ പരിപാടിയിലാണ് അദ്ദേഹത്തി​െൻറ മോചനം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്. 
അറബ് ലോകത്ത് പത്ര മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അറബ് മനുഷ്യാവകാശ സംഘടനകളും മാധ്യമ സ്വാതന്ത്യ കൂട്ടായ്മകളും ശക്തമായി ഇടപെടണമെന്നും ലോകത്ത് പത്ര മാധ്യമ പ്രവർത്തനം ഏറ്റവും കൂടുതൽ അപകടകരമായ പ്രദേശങ്ങളുടെ കൂട്ടത്തിൽ അറബ് നാടുകളും ഉൾപ്പെടുന്നുണ്ടെന്നും അൽ ജസീറ ഏജൻസി ജനറൽ ഡയറക്ടർ ഡോ. മുസ്​തഫാ സവാഖ് പറഞ്ഞു.
 തങ്ങളുടെ കൂട്ടുകാര​​െൻറ ജീവൻ അപകടത്തിലാണെന്നും ജയിലിൽ മതിയായ സുരക്ഷയും സംരക്ഷണവും ലഭിക്കുന്നില്ലെന്നും പറഞ്ഞ ഡോ. സവാഖ്, ഈജിപ്ഷ്യൻ ഭരണകൂടത്തി​െൻറ നടപടിയെ ശക്തമായി വിമർശിക്കുകയും അപലപിക്കുകയും ചെയ്തു. 
കഴിഞ്ഞ വർഷം ഡിസംബറിൽ വീട്ടുതടങ്കലിലാക്കപ്പെട്ട മഹ്മൂദ് ഹുസൈനെ ഫെബ്രുവരി 23ന് പോലീസ്​ തടവിലിടുകയായിരുന്നു. നാല് തവണ തുടരന്വേഷണങ്ങളുടെ പേരു പറഞ്ഞ് തടവ് പുതുക്കുകയും ചെയ്തു. 
രാജ്യത്തി​െൻറ സുരക്ഷക്ക് ഭീഷണിയായ പ്രവർത്തനങ്ങൾ ചെയ്തെന്ന പേരിലാണ് അൽ ജസീറ െപ്രാഡ്യൂസർ മഹ്മൂദ് ഹുസൈനെ ഈജിപ്ഷ്യൻ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. ജയിലിൽ ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും മതിയായ സുരക്ഷയും സംരക്ഷണവും അകലെയാണെന്നും അത് അദ്ദേഹത്തി​െൻറ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും അൽ ജസീറ വൃത്തങ്ങൾ വ്യക്തമാക്കി.
 മഹ്മൂദ് ഹുസൈനെതിരായ മുഴുവൻ ആരോപണങ്ങളും തള്ളിക്കളഞ്ഞ അൽ ജസീറ, പ്രാദേശിക സോഷ്യൽ മീഡിയകളിലൂടെ അൽ ജസീറക്കെതിരായ ഈജിപ്ഷ്യൻ അധികൃതരുടെ കാമ്പയിനെ അപലപിക്കുകയും ഇത് അന്താരാഷ്​്ട്ര നിയമങ്ങളുടെയും പത്ര മാധ്യമ സ്വാതന്ത്യത്തി​​െൻറയും കടുത്ത ലംഘനമാണെന്നും സൂചിപ്പിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.