വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ മലയാളിക്ക്​  ആറ് ലക്ഷം ഖത്തരി റിയാൽ നഷ്​ടപരിഹാരം

ദോഹ: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് അബോധാവസ്​ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാൽ (ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്​ടപരിഹാരം. കണ്ണൂർ ജില്ലയിലെ പാനൂർ വിളക്കോട്ടൂർ സ്വദേശി ഒറ്റ പ്പിലാവുളള ത്തിൽ അബ്​ദുല്ലക്കാണ് ഖത്തർ സുപ്രീം കോടതി ആറ് ലക്ഷം റിയാൽ നഷ്​ടപരിഹാരം വിധിച്ചത്. ദുഹൈലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അബ്​ദുല്ലയെ 2014 മെയ് ഒന്നിനാണ്​    വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തിയത്​. സൂപ്പർമാർക്കറ്റിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്​ദുല്ല. അപകടത്തിൽ മാരകമായി പരിക്കേറ്റ അബ്​ദുല്ലക്ക് ബോധം നഷ്​ടപ്പടുകയും   രണ്ട്​ വർഷത്തോളം  ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും ചെയ്തു.   
എന്നാൽ ഇദ്ദേഹത്തിന്​ തലയിലേറ്റ മാരക പരിക്ക് കാരണംപിന്നീട് ബോധം തിരിച്ച് കിട്ടിയില്ല.ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കിഴിയുകയായിരുന്ന അബ്​ദുല്ലയുടെ പ്രശ്നത്തിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗം നടത്തിയ ഇട​പെടലാണ് കേസ്​ നടപടികൾ വേഗ ത്തിലാക്കുന്നതിനും നഷ്​ടപരിഹാരം ലഭിക്കുന്നതിനുംസഹായകമായത്. ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അബ്​ദുല്ലയുടെ സഹോദരന് യഥാസമയംകോടതിയിൽ ഹാജരാകാനോ ആവശ്യമായ രേഖകൾ സമർ പ്പിക്കാനോ സാധിച്ചിരുന്നില്ല. 
പിന്നീട് നാട്ടിൽ നിന്നുംവന്ന ബന്ധു കൾച്ചറൽ ഫോറം ജനസേവന വിഭാഗ ത്തിെ​​െൻറ സഹായ​േത്താടെ കേസിന് ആവശ്യമായ രേഖകൾ ശരിയാക്കുകയുംകോടതിയിൽ കേസ്​ സജീവമായി മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തു. 
ഏകദേശം ഒരു വർഷത്തെ കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് ആറ് ലക്ഷം റിയാൽ നഷ്​ടപരിഹാരം നൽകാൻ  കോടതി ഇൻഷൂറൻസ്​ കമ്പനിയോട് ആവശ്യ​െ പ്പട്ടത്. 
കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി, കണ്ണൂർ ജില്ല കമ്മിറ്റി അംഗം അലി മാഹി എന്നിവരുടെ നേതൃത്വ ത്തിലാണ് കേസ്​ നടത്തിപ്പിനാവശ്യമായ സഹായങ്ങൾ ചെയ്തത്. രണ്ട്​ വർഷ​േത്താളം ഹമദ് ആശുപത്രിയിൽ അബോധാവസ്​ഥയിലായിരുന്ന മു പ്പത്കാരനായ അബ്​ദുല്ലയെ കഴിഞ്ഞ വർഷം മാർച്ചിൽ ഹമദ് ആശുപത്രി അധികൃതരുടെയും കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിെ​ൻറയുംനേതൃത്വത്തിൽ വിദഗ്ധ ചികിൽസക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിൽസയിലാണ് അബ്​ദുല്ല.  
ചികിൽസക്കും മറ്റുമായി പ്രയാസം നേരിടുന്ന ഘട്ടത്തിൽ ലഭിച്ച ഈ നഷ്​ടപരിഹാരം വലിയ ആശ്വാസമാണെന്ന് അബ്​ദുല്ലയുടെ ഖത്തറിലുളള സഹോദരൻ  അബ്​ദുറഹ്മാൻ  പറഞ്ഞു. ഇതിൽ സഹായിച്ച ഹമദ് ആശുപത്രി അധികൃതരോടും കൾച്ചറൽ ഫോറത്താടുമുളള കടപ്പാട് വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.