ആസ്വാദക ഹൃദയങ്ങളില്‍ സംഗീത മഴയുമായി ‘പതിനാലാം രാവ്’ നാളെ

ദോഹ: മീഡിയവണ്‍ ചാനലിന്‍െറ ഫ്ളാഗ്ഷിപ്പ് പരിപാടികളില്‍ ഒന്നായ ‘പതിനാലാം രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍റ് ഫിനാലെ നാളെ വൈകുന്നേരം ഏഴു മുതല്‍ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നടക്കും.  ഗ്രാന്‍റ് ഫിനാലെയില്‍ ഇതുവരെയുളള അഞ്ച് സീസണുകളിലെയും ഏറ്റവും മികച്ച ഗായകരാണ് മാറ്റുരക്കുക.    റിയാലിറ്റി ഷോകളുടെ ചരിത്രത്തിലെ പുതുമയുളള  പോരാട്ടത്തിനായിരിക്കും സദസ്  സാക്ഷ്യം വഹിക്കുക . പതിനായിരത്തിലധികം സംഗീതാസ്വാദകര്‍ക്കു മുമ്പാകെ പതിനാലാം രാവിലെ 5 സീസണുകളില്‍ നിന്നുള്ള മികച്ച ഗായകരില്‍ നിന്ന് മത്സരിച്ചത്തെിയ 5 ഫൈനലിസ്റ്റുകള്‍ പാടിത്തിമര്‍ക്കും. നികേഷ് , അജ്മല്‍ , ശംശാദ് , തിര്‍ത്ഥ , നര്‍മദ എന്നിവരാണ് സീസണ്‍ 5 ലെ ഫൈനലിസ്റ്റുകള്‍ . വിധികര്‍ത്താക്കളായ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ , ഗായിക രഹ്ന, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ക്കു പുറമെ  പിന്നണിഗായകരായ വിധു പ്രതാപ് , അനിതാശൈഖ് എന്നിവരും ഇശല്‍ ഗായകന്‍ ആദില്‍ അത്തുവും ഈ സംഗീതമാമാങ്കത്തിന്‍്റെ ഭാഗമാകും . പരിപാടിക്ക് മാറ്റേകാന്‍ ഈജിപ്ഷ്യന്‍ നര്‍ത്തകരുടെ തന്നൂറ നൃത്തവും ഖത്തറിലെ സ്വദേശി കലാകാരന്‍മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും .കോഴിക്കോട്ടെ എസ് ബാന്‍റ് ഓര്‍ക്കസ്ട്രയാണ് പശ്്ചാത്തലസംഗീതം , പതിനാലാം രാവ് അവതാരകയായ  മേഘ്നയാണ് ഗ്രാന്‍റ് ഫിനാലെയുടെയും അവതാരക . പ്രോഗ്രാം പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂരിന്‍്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ ദോഹയിലത്തെിയിട്ടുണ്ട് .
ഷിഫ അല്‍ ജസീറ നല്‍കുന്ന പത്ത് ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ അലി ഇന്‍റര്‍ നാഷണലും മൂന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപ നെല്ലറ ഫുഡ് പ്രൊഡക്ടസും നല്‍കും. നാലും അഞ്ച് സ്ഥാനത്തത്തെുന്നവര്‍ക്കുളള അരലക്ഷം രൂപ വീതം അല്‍ ഉസ്റ റസ്റ്റോറന്‍റാണ് നല്‍കുന്നത്. മാപ്പിളഗാന ശാഖയില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ രണ്ട് പ്രതിഭകള്‍ക്കുളള സാമ്പത്തിക സഹായവും ഗ്രാന്‍റ് ഫിനാലെ വേദിയില്‍ നല്‍കും. ഖത്തറിലെ പ്രമുഖരായ കാലാകാരന്‍മാരെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍, ഖത്തറിലെ വിവിധ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.