സമ്മർ ​െഫസ്​റ്റിവൽ തുടരുന്നു; സന്ദർശകർ വർധിച്ചു

ദോഹ: വേനലവധിയുടെ നിറങ്ങൾ സമ്മാനിച്ച്​ ഖത്തർ സമ്മർ ​െഫസ്​റ്റിവൽ തുടരുന്നു. 
പരിപാടികളിൽ പ​െങ്കടുക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിന്​ പേരാണ്​ എത്തുന്നത്​. 
സമ്മർ ഫെസ്റ്റിവലിൽ പങ്കെടുത്ത് മാളുകളും മറ്റും നിരവധി പരിപാടികളാണ് ഇതിനകം സംഘടിപ്പിച്ചത്. ഫെസ്​റ്റിവൽ നടക്കുന്ന ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിലെ എൻറർടെയ്ൻമ​​െൻറ്​ സിറ്റിയിൽ നിരവധി കുടുംബങ്ങൾ മേള ആസ്വാദിക്കാൻ എത്തി. 
കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക്​ നിരവധി മൽസരങ്ങളും ഫെസ്​റ്റിവലി​​​െൻറ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്​. ഇത്തവണത്തെ ​സമ്മർ ​െഫസ്​റ്റിവൽ ചെറിയ പെരുന്നാൾ സമയത്തായിരുന്നതിനാൽ പ്രത്യേകത വർധിച്ചിട്ടുള്ളതായി ഖത്തർ ടൂറിസം അതോറിറ്റി (ക്യു ടി എ) ഫെസ്റ്റിവൽസ്​ ആൻഡ് ടൂറിസം ഇവൻറ്​സ്​​ ഡയറക്ടർ മശാൽ ശഹ്ബിക് പറഞ്ഞു
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.