സന്ദർശകർക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന പുതിയ ഇ–വിസ സംവിധാനം ആരംഭിച്ചു

ദോഹ: ടൂറിസ്​റ്റ് വിസകൾക്കായി സന്ദർശകർക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കും വിധത്തിലുള്ള ഇ–വിസ സംവിധാനത്തിന് ആഭ്യന്തരമന്ത്രാലയം, ഖത്തർ എയർവേയ്സ്​, ഖത്തർ ടൂറിസം അതോറിറ്റി എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. 
ഇതോടെ ടൂറിസ്​റ്റ് വിസ അപേക്ഷ പ്രക്രിയ പുതിയ സംവിധാനം വഴിയാകും പൂർത്തിയാകുക. നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള ഇ–വിസ സംവിധാനം  www.qatarvisaservice.com എന്ന വെബ്സൈറ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 
പുതിയ ഇ–വിസ നിലവിൽ വന്നതോടെ സന്ദർശകർക്ക് ഖത്തറിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് എളുപ്പമാകും. കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ വിസ സേവനം, ന്യായമായ ഫീസുമാണ് ഈടാക്കുന്നത്. 
ഖത്തർ കേന്ദ്രീകരിച്ചുള്ള അംഗീകൃത ഹോട്ടലുകൾ വഴിയോ ടൂർ ഓപറേറ്റർമാർ വഴിയോ ആയിരുന്നു നേരത്തെ ടൂറിസ്​റ്റ് വിസക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ രീതിയിൽ നേരിട്ട് അപേക്ഷിക്കാൻ സാധിക്കുന്നതിന് പുറമേ, വിസയുടെ സ്​റ്റാറ്റസും ട്രാക്കിംഗും ഒാൺലൈൻ വഴി സന്ദർശകർക്ക് അറിയാനും സാധിക്കും.
സർവീസ്​ ചാർജ്ജടക്കം 42 ഡോളറാണ് വിസയുടെ ചാർജ്ജ്. വിസ കാർഡോ മാസ്​റ്റർകാർഡോ ഉപയോഗിച്ച് വിസക്ക് പെയ്മൻറ് നടത്താവുന്നതാണ്. പാസ്​പോർട്ടി​െൻറ സ്​കാൻ കോപ്പി, ഫോട്ടോ, യാത്രക്കാരൻറ വിമാനടിക്കറ്റ്, ഖത്തറിൽ താമസിക്കുന്ന സ്​ഥലത്തെ അഡ്രസ്​ എന്നിവ വിസക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തോടൊപ്പം നൽകണം. 
ഖത്തർ എയർവേയ്സ്​ വഴിയുള്ള യാത്രക്കാരാണെങ്കിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വാലിഡേഷൻ സൗകര്യമുണ്ട്. വിസക്ക് അപേക്ഷിച്ചതിന് ശേഷം പ്രതികരണം 48 മണിക്കൂറിനുള്ളിൽ അറിയാനും സാധിക്കും. 
അപേക്ഷക​െൻറ വിസ അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ ഉപഭോക്താവി​െൻറ സ്വകാര്യ മെയിൽ അഡ്രസിലേക്ക് വിസയുടെ കോപ്പി എത്തിച്ചേരും. 
സന്ദർശകരുടെ എണ്ണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ്​ ആരംഭിച്ചിരിക്കുന്നതും വിസ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കിയിട്ടുള്ളതും. ഇത് കൂടാതെ സൗജന്യമായി ഖത്തർ എയർവേയ്സി​െൻറ നാല് ദിവസത്തെ ട്രാൻസിറ്റ് സംവിധാനവും നിലവിലുണ്ട്. ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ്​, ആഭ്യന്തരമന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തി​െൻറ ഫലമാണ് പുതിയ ഇ–വിസ സംവിധാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച് കരാറിൽ എത്തിച്ചേരുന്നത്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.