ദോഹ: യു.എസ് വിസയെകുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് എളുപ്പം മറുപടി ലഭിക്കാന്‍ ഇതാ ഒരവസരം. യുഎസ് സ്റ്റുഡന്‍റ്, ജനറല്‍ വിസയെ സംബന്ധിച്ച എല്ലാവിധ സംശയങ്ങള്‍ക്കും ജനുവരി 26 ന് മറുപടി ലഭിക്കുമെന്നാണ് ഖത്തറിലെ യു.എസ് എംബസിയുടെ പ്രഖ്യാപനം. എംബസിയുടെ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമില്‍ ആരംഭിച്ച ‘വിസ വെബ് ചാറ്റ്’ വഴിയാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക. ഈ പ്രഖ്യാപനത്തോടെ വിസ തേടുന്നവരില്‍ നിന്നും മികച്ച പ്രതികരണമാണ് എംബസിക്ക് ലഭിച്ചത്. വിസ ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അന്വേഷിച്ചുകൊണ്ടുള്ള നിരവധി ചോദ്യങ്ങളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. സൂചിപ്പിച്ച സമയത്തിന് മുമ്പായി ചോദ്യങ്ങള്‍ സമര്‍പ്പിക്കണമെന്നും കഴിയുന്നത്രയും ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വ്യാഴാഴ്ച നല്‍കുമെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യക്തിഗത വിസ അപേക്ഷകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇതിലൂടെ മറുപടി ലഭിക്കില്ല. സ്വകാര്യത സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി പേര്, ജനന തീയ്യതി, പാസ്പോര്‍ട്ട് നമ്പര്‍ മുതലായ വ്യക്തിഗത വിവരങ്ങള്‍ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും ഇവ ഉള്‍പ്പെട്ട അപേക്ഷകള്‍ക്ക് പ്രതികരണം നല്‍കില്ലന്നെും എംബസിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
ചോദ്യങ്ങള്‍ എളുപ്പത്തില്‍ പിന്തുടരുന്നതിനായി, #AskUSEmbassyQatar, #USinQatar എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.