രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ക്ക് കെ.ജി പ്രവേശനത്തിന് അനുമതി ഇല്ല

ദോഹ: അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ കിന്‍റര്‍ഗാര്‍ട്ടന്‍ (കെ.ജി) പ്രവേശനത്തിന് അനുമതി ഇല്ല. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ്  എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കിന്‍റര്‍ഗാര്‍ട്ടന്‍ പ്രവേശനം നടത്താനുള്ള അനുമതി നിഷേധിച്ചത്. അനുവദിച്ചിരിക്കുന്നതിനെക്കാള്‍ കുട്ടികള്‍ ഇപ്പോഴുള്ളതിനാലാണ്  മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി മുമ്പ് വ്യക്തമാക്കിയിരുന്നു.  നിലവിലെ വിദ്യാര്‍ഥികളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍  കുട്ടികള്‍ ഉള്ളതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ളെന്ന് എം.ഇ.എസ്, ഐഡിയല്‍ സ്കൂള്‍ അധികൃതരും  ചൂണ്ടിക്കാട്ടുന്നുണ്ട്.  
5,000 കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള എം.ഇ.എസ് സ്ക്കൂളിന് ഇപ്പോള്‍ 8000 കുട്ടികളാണുള്ളത്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ആറായിരത്തോളം വിദ്യാര്‍ഥികളാണുള്ളത്. 2,800 കുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണുള്ളത്.
  ഇന്ത്യന്‍ സ്കൂളായ ഡി.പി.എസ് മോഡേണ്‍ വരും വര്‍ഷത്തേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണ്. എന്നാല്‍ ഇവിടെയും വിദ്യാര്‍ഥികളുടെ  എണ്ണക്കൂടുതല്‍ ഉണ്ട്. അതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അനുമതി ലഭിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ളെന്ന് ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍മാരില്‍ ഒരാളായ അസിം അബ്ബാസ് പറഞ്ഞു. എന്നാല്‍ പുതിയ കുട്ടികള്‍ക്ക് പ്രവേശം നല്‍കേണ്ട സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കുകയും മന്ത്രാലയത്തോട് അഭ്യര്‍ഥന നടത്തുകയും ചെയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശത്തിനുവേണ്ടി നെട്ടോട്ടത്തിലാണ്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.