ദോഹ: രാജ്യത്ത് ഇന്നലെ ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയും തീരദേശങ്ങളില്‍ ഇരുട്ടു പരന്ന അന്തരീക്ഷവും ഉണ്ടായി. മിന്നലിനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയിരുന്നു. ഇന്നലെ കാലത്ത് മിക്ക സ്ഥലങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വെള്ളിയാഴ്ച രാത്രി കാലത്തു ആറു മാണി വരെ മാനം മേഘാവൃതമായിരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇന്നലെ പകല്‍ സമയം രാജ്യത്തിന്‍െറ പല ഭാഗത്തും ഇടവിട്ടുള്ള മഴ പെയ്തു. ദോഹയില്‍ ഉച്ചയോടെയാണ് മഴ ചാറിത്തുടങ്ങിയത്. തീരങ്ങളില്‍ കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ എട്ടു കിലോമീറ്ററില്‍ കുറവായിരുന്നു. കടലില്‍ കാറ്റിന്‍െറ വേഗത മണിക്കൂറില്‍ മൂന്ന് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ എത്തി.
ഇന്നലെ തീരത്ത് ഒരു അടി മുതല്‍ രണ്ട് അടി വരെ തിരയുയര്‍ന്നു. നടുക്കടലില്‍ ഇത് മൂന്നടി വരെയത്തെി. ചിലയിടങ്ങളില്‍ തിര മഴയോട് കൂടി ഏഴ് അടി വരെയുയര്‍ന്നു.. ദോഹയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപ നില 16 ഡിഗ്രി സെല്‍ഷ്യസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.