ജനിതകഘടകങ്ങള്‍ ‘സന്ധി വാത’ത്തിന് കാരണമാകുന്നതായി പഠന റിപ്പോര്‍ട്ട്

ദോഹ: സന്ധിവാതത്തിന് ജനിതകഘടകങ്ങളും കാരണമാകുന്നതായി പഠനം. വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകര്‍ അഞ്ച് വിവിധരാജ്യങ്ങളിലെ അറബ് ജനതയ്ക്കിടയില്‍ അഞ്ച് വര്‍ഷമായി നടത്തിവരുന്ന പഠന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആമവാതത്തിന് ജനിതകഘടകങ്ങള്‍ക്കും പങ്കുള്ളതായി കണ്ടത്തെിയത്. 
 വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ മെഡിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ സീനിയര്‍ അസോസിയേറ്റ് ഡീനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. തുറയ്യഅറെയ്സിയാണ് അറബ് രാജ്യങ്ങളിലെ അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുള്ള ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയത്. ഖത്തര്‍, ജോര്‍ദാന്‍, സൗദി അറേബ്യ, ലെബനാന്‍, യുഎഇ എന്നിവിടങ്ങളിലെ സന്ധി വാതമുള്ള 1,600 ആളുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. യൂറോപ്പിലെയും ഈസ്റ്റ്് ഏഷ്യയിലെയും ജനങ്ങളുടെ ജനിതക വിവരങ്ങളുമായി അറബ് ജനതയുടെ ജനിതക വിവരങ്ങള്‍ വിശകലനം ചെയ്യന്നതിനായി ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എംഐടി, ഹാര്‍വാര്‍ഡ് എന്നിവിടങ്ങളിലെ ഗവേഷകരുടെ സഹായവും ലഭിച്ചു.  എച്ച്.എല്‍.എ-ഡി.ആര്‍.ബി 1 എന്ന ജീനിലുണ്ടാകുന്ന മാറ്റങ്ങളാണ് സന്ധി വാതത്തിന് കാരണമാകുന്നതെന്നാണ് പഠനത്തില്‍ കണ്ടത്തെിയത്. 
യൂറോപ്പ്, ഈസ്റ്റ് ഏഷ്യന്‍ ജനതയ്ക്കിടയിലും ഇത് ആമവാതത്തിന് കാരണമാകുന്നതായി കണ്ടത്തെിയിട്ടുണ്ട്.  ഇത് കൂടാതെ രണ്ട് ജീനുകള്‍കൂടി സന്ധി വാതത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു. എന്നാല്‍ ഇവ അറബ് ജനതയ്ക്കിടയില്‍ മാത്രമാണ് കണ്ടത്തെിയത്.  അറബികള്‍ക്കിടയില്‍ സന്ധി വാതത്തെകുറിച്ച് നടത്തിയ പഠനങ്ങളില്‍ ഏറ്റവും വലിയ  ഗവേഷണമാണ് ഇതെന്ന് ഡോ. അറെയ്സി പറഞ്ഞു. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളെകുറിച്ച് മൂല്യവത്തായ വിവരങ്ങളാണ്  പഠനത്തില്‍ നിന്നും ലഭിച്ചത്. സന്ധികളില്‍ കടുത്ത വേദനയുണ്ടാക്കുന്ന, രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന രോഗത്തിന്  ചികിത്സകളെ കുറിച്ചുള്ള തുടര്‍ പഠനങ്ങള്‍ക്ക് ഈ ഗവേഷണം ഗുണകരമാകുമെന്നും അദ്ദേഹേം പറഞ്ഞു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.