ബജറ്റ് ഇന്ത്യയെ ലോകത്തെ സാമ്പത്തിക  ശക്തിയാക്കാന്‍ സഹായിക്കും –എം.എ യൂസുഫലി

ദോഹ: ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ‘ലുലുദ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പ്രസ്താവനയില്‍ പറഞ്ഞു. നോട്ടുനിരോധനത്തിന് പിന്നാലെയത്തെിയ ബജറ്റ്, മാറ്റങ്ങള്‍ ഉണ്ടാക്കും.  ഗ്രാമീണ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഭാരത്നെറ്റ്, 2018 ഓടെ രാജ്യത്തെ ഗ്രാമങ്ങളില്‍ പൂര്‍ണമായും വൈദ്യുതി എത്തിക്കല്‍ തുടങ്ങിയ നടപടികള്‍ ഇതിലുള്ളതായും  ഇന്ത്യയെ നാണ്യരഹിതമാക്കുന്നതിനും ഡിജിറ്റല്‍ സാമ്പത്തികരംഗമാക്കുന്നതിനും ബജറ്റ് മികച്ച പിന്തുണയേകുമെന്നുള്ള പ്രതീക്ഷയും എം എ യൂസുഫലി പങ്കുവെച്ചു. റീട്ടെയില്‍ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലക്ക് ഡിജിറ്റല്‍ വിനിമയം ഉറപ്പാക്കുന്നതും പോയിന്‍്റ് ഓഫ് സെയില്‍ ഉല്‍പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നടപടികള്‍ നാണ്യരഹിത വിപണിക്കു കരുത്തേകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ബജറ്റില്‍ കൃഷി, വനിതാക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണവികസനം തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ വകയിരുത്തല്‍ ഉറപ്പാക്കിയത് വിദേശ നിക്ഷേപത്തിന് കാരണമാകും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ അഞ്ച് പ്രത്യേക സാമ്പത്തികമേഖലകള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം കേരളത്തിന് മെച്ചമാകും. 
വൈദഗ്ധ്യം വേണ്ട ജോലികള്‍ക്കായി പരിശീലനം ഉറപ്പാക്കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് വിദേശത്ത് ജോലി തേടുന്ന യുവാക്കള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലവസരത്തിന് ഉതകും എന്നും യൂസുഫലി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.