ദോഹ: ഖത്തര്‍-ജര്‍മ്മനി സാംസ്കാരികവര്‍ഷത്തോടനുബന്ധിച്ച് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്(ഡി.എഫ്.ഐ) സംഘടിപ്പിക്കുന്ന ജര്‍മന്‍ ഫിലിം ഫെസ്റ്റിവലിന് കൊടിയേറി. ജര്‍മ്മനി, ഗോഥേ ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ മ്യൂസിയംസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് ഓഡിറ്റോറിയത്തിലാണ് നടക്കുക. ഈ മാസം 10 വരെ ചലച്ചിത്രാസ്വാദകര്‍ക്ക് വിരുന്നായി ഒരു പിടി നല്ല ചിത്രങ്ങളുമായാണ് മേള മുന്നേറുന്നത്. ഖത്തര്‍-ജര്‍മ്മനി സാംസ്കാരികവര്‍ഷത്തിനുള്ള തങ്ങളുടെ ആദരവാണ് ജര്‍മ്മന്‍ ചലച്ചിത്ര വാരാചരണമെന്ന് ഡിഎഫ്ഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ റുമൈഹി വ്യക്തമാക്കി.
ടോം ട്വിക്വിയറിന്‍െറ റണ്‍ ലോല റണ്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് മികച്ച അനുഭവമായാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആറെന്‍ഡ് അഗാഥെയുടെ മൈ ഫ്രണ്ട് റാഫി ഇന്ന് ഉച്ചയ്ക്ക് മൂന്നിനും വിം വെന്‍ഡേഴ്സിന്‍െറ വിങ്സ് ഓഫ് ഡിസയര്‍ ഇന്ന് രാത്രി 8.30നും സ്ക്രീന്‍ ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം സൗജന്യമാണ്.
ഡി.എഫ്.ഐയുടെ വെബ്സൈറ്റ് മുഖേനയോ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലെ ഡി.എഫ്.ഐ ബോക്സ്ഓഫീസിലൂടെയോ ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്താണ് കാണാന്‍ കഴിയുക. ഡോ. ക്ളോസ് ലോസര്‍ നാളെ വൈകുന്നേരം 5.30ന് ചലച്ചിത്ര ക്ളാസ് നയിക്കും. മാര്‍ക് റോഥര്‍മുണ്ടിന്‍്റെ സോഫീ ഷോള്‍(അഞ്ചിന് രാത്രി എട്ടിന് പ്രദര്‍ശനം), വോള്‍ഫ്ഗാങ് സ്റ്റാേഡറ്റിന്‍്റെ ദി മര്‍ഡററേഴ്സ് ആര്‍ എമംഗ് അസ്(എട്ടിന് രാത്രി എട്ടിന് പ്രദര്‍ശനം), വെര്‍ണര്‍ ഹെര്‍സോഗിന്‍്റെ ഫിറ്റ്സ്കരാള്‍ഡോ(ആറിന് രാത്രി എട്ടിന് പ്രദര്‍ശനം), ലോട്ടി റെയിനിന്‍ജറിന്‍്റെ ദി അഡ്വഞ്ചഴേ്സ് ഓഫ് പ്രിന്‍സ് അഷ്മെഡ്(ഒന്‍പതിന് രാത്രി എട്ടിന് പ്രദര്‍ശനം), എക്രീം എര്‍ഗണിന്‍്റെ ഹോര്‍ഡര്‍(പത്തിന് വൈകുന്നേരം അഞ്ചിന് പ്രദര്‍ശനം) എന്നിവയും സ്ക്രീന്‍ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.